video
play-sharp-fill
ഓടുന്ന ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ യുവാവിന്റെ ലൈംഗിക അതിക്രമം ;  യുവാവിനെ യാത്രക്കാർ കൈകാര്യം ചെയ്ത് പൊലീസിൽ ഏല്പിച്ചു

ഓടുന്ന ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ യുവാവിന്റെ ലൈംഗിക അതിക്രമം ; യുവാവിനെ യാത്രക്കാർ കൈകാര്യം ചെയ്ത് പൊലീസിൽ ഏല്പിച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ വച്ച് വനിതാ കണ്ടക്ടർക്കെതിരെ യുവാവിന്റെ ലൈംഗിക അതിക്രമം. സംഭവത്തിൽ കാസർകോട് ചിറ്റാരിക്കൽ സ്വദേശി ഷൈജു ജോസഫിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈരകുന്നേരം കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ബസിൽ വച്ചാണ് സംഭവം നടന്നത്. പ്രതിയെ ബസിലെ യാത്രക്കാർ തടഞ്ഞ് വച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്കെതിരെ പീഡനശ്രമം, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.കെ എസ് ആർ ടി സി അധികൃതരും കണ്ടക്ടറും പരാതി നൽകിയതിനെ തുടർന്ന് മാവൂർ റോഡ് ബസ് ടെർമിനലിൽ വച്ചാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.