കെ.എസ്.ആർ.ടി.സി ബസില്‍ യാത്രയ്‌ക്കിടെ കുഞ്ഞിന് ജന്മം നല്‍കി യുവതി : ബസ് ആശുപത്രിയിൽഎത്തിച്ചു:  ഡോക്ടറും നഴ്സും  ബസിൽ വച്ചു തന്നെ പ്രസവമെടുത്തു.

Spread the love

 

തൃശൂർ:
തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന(37) യാണ് തൃശൂരില്‍ നിന്നും തൊട്ടില്‍പാലം വരെ പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

video
play-sharp-fill

തിരുനാവായിലേക്ക് പോകുകയായിരുന്നു സെറീന. എന്നാല്‍ പേരാമംഗലത്ത് എത്തിയപ്പോഴേക്കും പ്രസവ വേദന തോന്നി. തുടർന്ന് അമല ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിട്ടു.

എന്നാല്‍ ബസ് ആശുപത്രിയില്‍ എത്തുമ്ബോഴേക്കും പ്രസവവും കഴിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ആശുപത്രിയില്‍ ബസ് എത്തിച്ചതിന് പിന്നാലെ ബസിലേക്ക് കയറിയ ഡോക്‌ടറും നഴ്‌സും ബസില്‍ നിന്നുതന്നെ പ്രസവമെടുത്തു.

പെണ്‍കുഞ്ഞിനാണ് സെറീന ജന്മം നല്‍കിയത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും രണ്ടുപേരും സുഖമായിരിക്കുന്നെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.