രണ്ട് കെ എസ് ആർടിസി ബസുകളും ടാങ്കർ ലോറിയുമായി കൂട്ടിയിടി: നിരവധി പേർക്ക്പരിക്ക്: ഇന്ന് മൂന്നരയോടെ കൊട്ടാരക്കരയിലാണ് അപകടം: അപകടത്തിൽപ്പെട്ടത് കോട്ടയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ്.

Spread the love

കൊല്ലം: കൊട്ടാരക്കര വയ്ക്കലില്‍ രണ്ട് കെഎസ്‌ആർടിസി ബസുകളും പെട്രോളുമായെത്തിയ ടാങ്കർ ലോറിയും കൂട്ടിയിടിച്ച്‌ നിരവധി പേർക്ക് പരിക്ക്.
എംസി റോഡില്‍ ഇന്നുച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.

video
play-sharp-fill

കോട്ടയത്തേക്കുപോയ ഫാസ്റ്റ് പാസഞ്ചർ ബസും ടാങ്കർ ലോറിയും ആദ്യം കൂട്ടിയിടിച്ചു. ഇതിനു പിന്നാലെയെത്തിയ അടൂർ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ഷട്ടില്‍ ബസ് ഫാസ്റ്റ് പാസഞ്ചറില്‍ ഇടിക്കുകയായിരുന്നു.

ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവറെ ഏറെ നേരത്തെ പരാശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലടക്കം പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.