കെഎസ്ആർടിസിയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച്‌ ലേഖനം എഴുതി; ജീവനക്കാരനെ സ്ഥലംമാറ്റാനുള്ള തീരുമാനം റദ്ദാക്കി ഹൈക്കോടതി

Spread the love

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച്‌ ലേഖനം എഴുതിയ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി ഹൈക്കോടതി ഉത്തരവ്.

video
play-sharp-fill

കെഎസ്‌ആര്‍ടിസിയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച്‌ ലേഖനം എഴുതിയതിന്റെ പേരിലുള്ള ശിക്ഷണ നടപടി അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സ്ഥലംമാറ്റ നടപടി റദ്ദാക്കിയത്.

ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശിവകുമാറിനെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് മാറ്റാനുള്ള നടപടിയാണ് റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group