play-sharp-fill
കെ.എസ്.ആർ.ടി.സിയിലെ പ്രതിന്ധിയ്ക്ക് എം.ഡിയുടെയോ ഗതാഗത മന്ത്രിയുടെയോ കാര്യക്ഷമതയെ ചോദ്യം ചെയ്യേണ്ടതില്ല ; എ.കെ ശശീന്ദ്രൻ

കെ.എസ്.ആർ.ടി.സിയിലെ പ്രതിന്ധിയ്ക്ക് എം.ഡിയുടെയോ ഗതാഗത മന്ത്രിയുടെയോ കാര്യക്ഷമതയെ ചോദ്യം ചെയ്യേണ്ടതില്ല ; എ.കെ ശശീന്ദ്രൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധിയ്ക്ക് എം.ഡിയുടെയോ ഗതാഗത മന്ത്രിയുടെയോ കാര്യക്ഷമതയെ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. കുറ്റപ്പെടുത്തിയ തൊഴിലാളി യൂണിയൻ നേതാക്കൾക്ക് മറുപടി പറയുകയായിരുന്നു എ.കെ.ശശീന്ദ്രൻ. മന്ത്രിക്ക് മാത്രമായി പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും പുനരുദ്ധാരണ പാക്കേജിന് പ്രത്യേക പണം അനുവദിക്കാതെ ചർച്ച നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്നും മന്ത്രി പറഞ്ഞു.

മൂന്നാംമാസവും തുടർച്ചയായി കെഎസ്ആർടിസി ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ ഭരണ പ്രതിപക്ഷ യൂണിയനുകൾ സെക്രട്ടേറിയേറ്റിനു മുന്നിൽ ഇപ്പോഴും സമരം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയിരം കോടിയുടെ പുനരുദ്ധാരണ പദ്ധതി ബജറ്റിൽ അനുവദിച്ചെങ്കിലും,അത് പെൻഷനും ശമ്പളത്തിനും വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നത്. അതേസമയം മറ്റ് വകുപ്പുകൾക്ക് ലഭിക്കുന്നത് പോലുള്ള യാതൊരു സഹായവും കെഎസ്ആർടിസിക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ശമ്പളത്തെ സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരു ഉറപ്പ് കിട്ടാതെ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ഗതാഗതമന്ത്രി.