തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് അധികൃതർ.
പകല്‍ സമയത്ത് ബസില്‍ കയറിയാല്‍ യാത്രക്കാരുടെ പ്രധാന പ്രശ്നം വെയിലടിക്കാത്ത സീറ്റ് കണ്ടുപിടിക്കുക എന്നതാണ്. ഈ പ്രശ്നത്തിന് അറുതി വരുത്താനൊരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി.
എന്നുവച്ചാല്‍ ഇനി സൂര്യന്റെ ദിശ നോക്കി സീറ്റ് കണ്ടത്തേണ്ടതില്ലെന്നര്‍ത്ഥം. സ്വിഫ്റ്റിന് കീഴിലെ സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ കര്‍ട്ടനിടാനാണ് തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മൊത്തം 151 സൂപ്പര്‍ഫാസ്റ്റ് ബസുകളാണുള്ളത്. ആദ്യഘട്ടത്തില്‍ 75 ബസിലും ഘട്ടംഘട്ടമായി ബാക്കി ബസിലും കര്‍ട്ടനിടും. അതേസമയം എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ വാങ്ങാനൊരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി.
42 പേർക്ക് ഇരിക്കാവുന്ന പുഷ്ബാക്ക് സീറ്റോടെയുള്ള ബസ്സുകള്‍ ആണിത്. 220 ബസുകളില്‍ ആദ്യ 48 എണ്ണം ഉടനെ വാങ്ങും. നിലവില്‍ കെഎസ്‌ആര്‍ടിസി ഓടിക്കുന്ന സൂപ്പര്‍ ഫാസ്റ്റ് ബസുകളെക്കാള്‍ നിരക്ക് അല്‍പ്പം കൂടുതലായിരിക്കും.