കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പ്രതിമാസ ശമ്പളം; ഓണത്തിന് മുൻപ് നടപ്പാകണമെങ്കില്‍ ബാങ്കുകള്‍ കനിയണം

Spread the love

തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് ഓണത്തിന് മുൻപ് പ്രതിമാസ ശമ്പളം ഒറ്റത്തവണയായി നല്‍കാൻ കഴിഞ്ഞേക്കുമെന്ന് റിപ്പോർട്ട്.

ബാങ്ക് കണ്‍സോർഷ്യത്തില്‍ നിന്നെടുത്ത 3200 കോടി രൂപയുടെ വായ്പയില്‍ 400 കോടി രൂപ തിരിച്ചടയ്ക്കാൻ കഴിഞ്ഞതാണ് കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം കൃത്യമായി നല്‍കാൻ കഴിയുമെന്ന സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. നിലവില്‍ മാസത്തില്‍ രണ്ടു തവണയായി നല്‍കുന്ന ശമ്പളം ബാങ്ക് കണ്‍സോർഷ്യത്തില്‍ നിന്നും പുതിയ വായ്പ ലഭിച്ചാല്‍ ഒറ്റത്തവണയായി നല്‍കാൻ കഴിയും.

ശമ്പളത്തിനു വേണ്ടിയുള്ള തുകയ്ക്കു വേണ്ടി ബാങ്കുകളുമായി മാനേജ്മെന്റ് ചർച്ച നടത്തിവരികയാണ്. വിജയിച്ചാല്‍ സർക്കാർ സഹായമില്ലാതെ ശമ്പളം നല്‍കാനാകുമെന്നാണ് മാനേജ്മെന്റ് ചൂണ്ടിക്കാട്ടുന്നത്. ശമ്പളം മുടങ്ങാതിരിക്കാൻ മറ്റൊരു മാർഗവും മാനേജ്മെന്റിന് മുന്നിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളബാങ്കിന്റെ സഹായത്തോടെ ശമ്പളം വിതരണം ചെയ്യുക എന്നതാണ് ആ മാർഗം. സർക്കാർ പണം ലഭ്യമാകുന്ന മുറയ്ക്ക് വരുമാനം കൂടി ചേർത്ത് അതത് മാസം ബാങ്കില്‍ തിരിച്ചടയ്ക്കാം. കെ എസ് ആർ ടി സിയിലെ പെൻഷൻ വിതരണം ഇങ്ങനെയാണ് നടത്തുന്നത്.