തിരുവനന്തപുരത്തു നിന്നു ബാംഗ്ലൂരുവിലേക്കു പോയ കെഎസ്ആർടിസി സ്കാനിയ ബസ് ലോറിക്കു പിന്നിൽ ഇടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

തിരുവനന്തപുരത്തു നിന്നു ബാംഗ്ലൂരുവിലേക്കു പോയ കെഎസ്ആർടിസി സ്കാനിയ ബസ് ലോറിക്കു പിന്നിൽ ഇടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

സ്വന്തം ലേഖിക

കൊച്ചി: തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്കാനിയ ബസ് ലോറിക്കു പിന്നിൽ ഇടിച്ച് അപകടം.

ഡ്രൈവറുടെ നില ഗുരുതരമാണ്. ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തമിഴ്നാട്ടിൽ കൃഷ്ണഗിരിയിൽ എത്തുന്നതിന് 20 കിലോമീറ്റർ മുൻപാണ് ബസ് അപകടത്തിൽപെട്ടത്.

മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് വിവരം.
ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു.

ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നു കരുതുന്നു.

അപകടമുണ്ടായി ഉണർന്നപ്പോൾ മുന്നിൽ മറ്റു വാഹനങ്ങൾ കണ്ടില്ലെന്നും ഇടിച്ച വാഹനം നിർത്താതെ പോയിട്ടുണ്ടെന്നും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ പറഞ്ഞു.