തിങ്കളാഴ്ച്ച ഹർത്താൽ; കെഎസ്ആർടിസി സാധാരണ സർവീസ് ഉണ്ടാകില്ല; അവശ്യ സർവീസ് മാത്രം

Spread the love

തിരുവനന്തപുരം: തിങ്കളാഴ്ച്ച ഹര്‍ത്താൽ ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ സാധാരണ ഗതിയില്‍ സര്‍വ്വീസുകള്‍ ഉണ്ടാവുകയില്ലെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു.

അവശ്യ സര്‍വ്വിസുകള്‍ പൊലീസിന്റെ നിര്‍ദ്ദേശപ്രകാരവും ഡിമാന്റ് അനുസരിച്ചും നടത്തും. യാത്രക്കാരുടെ തിരക്ക് കുറയാനും ജീവനക്കാരുടെ അഭാവം ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാലാണ് നടപടി.

രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ ഓരോ യൂണിറ്റിൻ്റെയും പരിധിയില്‍ വരുന്ന ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സര്‍വ്വീസ്. പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പോലീസ് അകമ്പടിയോടെ മാത്രം അയക്കുന്നതിന് ശ്രമിക്കുമെന്നും കെഎസ്‌ആര്‍ടി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീര്‍ഘദൂര സര്‍വ്വീസുകള്‍ അടക്കം എല്ലാ സ്‌റ്റേറ്റ് സര്‍വ്വീസുകളും ആറ് മണിക്ക് ശേഷം കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ആരംഭിക്കും. യാത്രക്കാരുടെ തിരക്ക് അനുഭവപ്പെട്ടാല്‍ അധിക ദീര്‍ഘദൂര സര്‍വ്വീസുകള്‍ അയക്കുന്നതിന് ജീവനക്കാരെയും ബസ്സുകളും യൂണിറ്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു.