video
play-sharp-fill

വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത…! ഈ റൂട്ടില്‍ സീസണ്‍ ടിക്കറ്റ് നിരക്ക് കുറച്ച്‌ കെഎസ്‌ആര്‍ടിസി;  ലഭിക്കുക 30 ശതമാനം ഇളവ്

വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത…! ഈ റൂട്ടില്‍ സീസണ്‍ ടിക്കറ്റ് നിരക്ക് കുറച്ച്‌ കെഎസ്‌ആര്‍ടിസി; ലഭിക്കുക 30 ശതമാനം ഇളവ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കാസര്‍കോട് – മംഗലാപുരം റൂട്ടില്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സീസണ്‍ ടിക്കറ്റ് അനുവദിച്ചു.

30 ശതമാനം ഇളവാണ് ലഭിക്കുക. കര്‍ണാടകത്തിലെ വിവിധ സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സീസണ്‍ ടിക്കറ്റ് മാതൃകയില്‍ യാത്രാ കണ്‍സഷന്‍ കെഎസ്‌ആര്‍ടിസി അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാസര്‍കോട് – മംഗലാപുരം റൂട്ടില്‍ 30 ശതമാനം നിരക്കിളവ് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍എഫ്‌ഐഡി കാര്‍ഡ് നല്‍കും. വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ഐഡി കാര്‍ഡ് നമ്പറും ആര്‍എഫ്‌ഐഡി കാര്‍ഡില്‍ ഉണ്ടാകും.

കാ‌ര്‍‌ഡ് വിലയായി ആദ്യ തവണ 100 രൂപ നല്‍കണം. തുടര്‍ന്ന് 100 രൂപ മുതല്‍ 2000 രൂപ വരെ റീച്ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. ഒരു കലണ്ടര്‍ മാസം 20 ദിവസം യാത്ര ചെയ്യാം.

അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കണ്‍സഷന്‍ അനുവദിച്ച്‌ തുടങ്ങും. വിദ്യാര്‍ത്ഥികളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. കര്‍ണാടകയില്‍ പഠിക്കുന്ന മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കണമെന്ന് നിയമസഭയില്‍ എകെഎം അഷ്റഫ് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു.