video
play-sharp-fill
കെഎസ്‌ആര്‍ടിസിയിൽ ഫെബ്രുവരിയിലെ പകുതി ശമ്പളം നല്‍കി; സിഐടിയുവിനെ ചര്‍ച്ചയ്ക്ക് വിളിച്ച്‌ മന്ത്രി; ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് സൂചന

കെഎസ്‌ആര്‍ടിസിയിൽ ഫെബ്രുവരിയിലെ പകുതി ശമ്പളം നല്‍കി; സിഐടിയുവിനെ ചര്‍ച്ചയ്ക്ക് വിളിച്ച്‌ മന്ത്രി; ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം:തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് തള്ളി ശമ്പളം ഗഡുക്കളായി വിതരണം ചെയ്ത് കെഎസ്‌ആര്‍ടിസി. ഫെബ്രുവരി മാസത്തിലെ ശമ്പളത്തിന്‍റെ പകുതിയാണ് നല്‍കിയത്.സര്‍ക്കാര്‍ സഹായമായി കിട്ടിയ 30 കോടിയില്‍ നിന്നാണ് ശമ്പളം നല്‍കിയത്.

അതേസമയം കെഎസ്‌ആര്‍ടിസി ശമ്പളവിതരണം സംബന്ധിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു നാളെ സിഐടിയുവുമായി ചര്‍ച്ച നടത്തും.ഗഡുക്കളായി ശമ്പളം എന്ന നയത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്നാണ് സൂചന. ഇക്കാര്യം മന്ത്രി സി.ഐ.ടി.യു നേതാക്കളെ അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശമ്പളം ഒറ്റത്തവണയായി വേണ്ടവര്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഗഡുക്കളായി നല്‍കുന്നതില്‍ ജീവനക്കാര്‍ക്ക് എതിര്‍പ്പില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നാണ് മന്ത്രിയുടെ നിലപാട്.

ഫെബ്രുവരി മാസത്തിലെ ആദ്യ ഗഡു ശമ്പളം ഇന്ന് വിതരണം ചെയ്തിരുന്നു. ശമ്പളത്തിന്റെ 50 ശതമാനമാണ് ഇന്ന് വിതരണം ചെയ്തത്. ജനുവരി മാസത്തിലെ സര്‍ക്കാര്‍ വിഹിതമായ 50 കോടിയിലെ 30 കോടി ഇന്നലെ രാത്രി നല്‍കിയതോടെയാണ് ശമ്പളം വിതരണം ചെയ്തത്. സര്‍ക്കാര്‍ വിഹിതത്തില്‍ ജനുവരിയിലെ ബാക്കിയുള്ള 20 കോടിയും ഫെബ്രുവരിയിലെ 50 കോടിയുമടക്കം 70 കോടിയാണ് ഇനി സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാനുള്ളത്.