കെ.എസ്.ആര്‍.ടി.സിയില്‍ പ്രൊഫഷണലിസം; നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ ജനറല്‍ മാനേജര്‍മാരായി നിയമിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കി.

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം :  കെ.എസ്.ആര്‍.ടി.സിയില്‍ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായി നാല് കെ.എ.എസ് ഉദ്യോഗസ്ഥരെ ജനറല്‍ മാനേജര്‍മാരായി നിയമിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്ന് പേരെ സോണല്‍ ജനറല്‍ മാനേജര്‍മാരായും ഒരാളെ ഹെഡ് ക്വാട്ടേഴ്സിലേക്കുമാണ് നിയമിക്കുക. ഇതിനോടനുബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സിയിലെ നാല് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാരുടെ പോസ്റ്റ്‌ ഒഴിവാക്കി.

 

കെ.എസ്.ആര്‍.ടി.സിയില്‍ ഭരണ നിര്‍വഹണത്തിന് വേണ്ടി കെ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ബോര്‍ഡ് യോഗം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്ടെ അടിസ്ഥാനത്തില്‍ ആണ് നടപടി. കെ.എ.എസുകാരെ അനുവദിക്കാത്തതില്‍ സി.എം.ഡി ബിജു പ്രഭാകറും അതൃപ്തി അറിയിച്ച്‌ രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group