play-sharp-fill
തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക്  ഉള്ള കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിച്ചു; ബസ് സർവ്വീസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഫ്ലാ​ഗ് ഓഫ് ചെയ്തു; ശബരിമല ദർശനത്തിനുള്ള സ്പോട് ബുക്കിംഗ് അടുത്ത ആഴ്ചമുതൽ ക്ഷേത്രമൈതാനത്ത് നിന്നും ആരംഭിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല വൃശ്ചികോത്സവത്തോടനുബന്ധിച്ച് കോട്ടയത്ത് നിന്നും കെ എസ് ആർ ടി സി സ്പെഷ്യൽ സർവ്വീസ് ആരംഭിച്ചു.

തിരുനക്കരമഹാദേവക്ഷേത്രത്തിൽ നിന്നും പമ്പയിലേക്ക് ഉള്ള കെ എസ് ആർ ടി സിയുടെ സർവ്വീസ് ആണ് ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുനക്കര ക്ഷേത്രമൈതാനത്ത് നടന്ന ഫ്ലാഗ്ഓഫ്‌ കർമ്മം കോട്ടയം എം എൽ എ തിരുവഞ്ചുർ രാധാകൃഷ്ണൻ നിർവഹിച്ചു.

ക്ഷേത്രമൈതാനത്ത് നിന്നും എല്ലാ ദിവസവും രാത്രി 9 മണിക്ക് ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്രോപദേശകസമതി പ്രസിഡന്റ് ടി സി ഗണേഷ് അറിയിച്ചു.

ശബരിമല ദർശനത്തിനുള്ള സ്പോട് ബുക്കിംഗ് അടുത്ത ആഴ്ചമുതൽ തിരുനക്കരക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നതാണ് എന്ന് ക്ഷേത്രോപദേശകസമതി സെക്രട്ടറി അജയ് റ്റി അറിയിച്ചു