play-sharp-fill
കെഎസ്ആർടിസിയിൽ 4051 പേരുടെ കൂട്ടനിയമനം ഇന്ന്

കെഎസ്ആർടിസിയിൽ 4051 പേരുടെ കൂട്ടനിയമനം ഇന്ന്


സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്ടർ തസ്തികയിലേക്ക് നിയമന ശുപാർശ ലഭിച്ച 4051 പേരുടെ നിയമനം ഇന്ന്. മുഴുവൻ ആളുകളോടും ഇന്ന് ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അതേ സമയം കണ്ടക്ടർമാർ ഇല്ലാത്തതിനാൽ ഇന്നും സർവീസുകൾ വ്യാപകമായി റദ്ദാക്കുകയാണ്. നിയമന ഉത്തരവ് കൈപ്പറ്റാനുള്ള കാലതാമസം ഒഴിവാക്കാനാണ് ശുപാർശ ലഭിച്ച മുഴുവൻ ആളുകളോടും ഹാജരാകാൻ ആവശ്യപ്പെട്ടത്. നിയമന ശുപാർശയ്‌ക്കൊപ്പം തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ട്രാൻസ്‌പോർട്ട് ഭവനിൽ 10 മണിമുതൽ 1 മണി വരെ നാല് ബാച്ചുകളായാണ് എത്തേണ്ടത്. ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം ഉടൻ കണ്ടക്ടർ ലൈസൻസ് നൽകാനാണ് നീക്കം. എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ പ്രതിസന്ധി ഒഴിവാക്കാനാണ് തിരക്കിട്ട് നടപടികൾ പൂർത്തിയാക്കുന്നത്. അതുവരെ യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്ആർടിസിക്ക് മറ്റ് വഴികൾ ഇല്ല. തുടർച്ചയായി മൂന്നും ദിവസവും വ്യാപകമായി ഷെഡ്യൂളുകൾ റദ്ദാക്കേണ്ടി വരും.