video
play-sharp-fill

ഇനി കീശ കീറാതെ യാത്ര ചെയ്യാം…! കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ വെറും 100 രൂപയ്ക്ക് താമസം..! കിടിലന്‍ പാക്കേജുമായി കെഎസ്‌ആര്‍ടിസി

ഇനി കീശ കീറാതെ യാത്ര ചെയ്യാം…! കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിൽ വെറും 100 രൂപയ്ക്ക് താമസം..! കിടിലന്‍ പാക്കേജുമായി കെഎസ്‌ആര്‍ടിസി

Spread the love

സ്വന്തം ലേഖകൻ

കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പം യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരുംമുണ്ടാകില്ല. എന്നാൽ പലരുടെയും പ്രശ്നം യാത്രകൾക്കായി ചിലവാകുന്ന തുകയാണ്. കൂടുതൽ ചിലവ് വരുന്നത് യാത്രകൾ താമസത്തിനാണ്.

എങ്കിൽ ഇനി അത്തരം ഒരു ടെൻഷൻ വേണ്ടേ വേണ്ട?കേരളത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് മൂന്നാറിൽ വെറും 100 രൂപയ്ക്ക് താമസിക്കുന്നതിനെ പറ്റി നിങ്ങള്‍ക്ക് ചിന്തിക്കാന്‍ ആകുമോ ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കില്‍ ലുറഞ്ഞ ചെലവില്‍ അത്തരമൊരു സൗകര്യം ഒരുക്കുകയാണ് കെഎസ്‌ആര്‍ടിസി. പഴയ ബസുകള്‍ നവീകരിച്ചാണ് യാത്രക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നത്.

ഒരു രാത്രിക്ക് ഒരാള്‍ക്ക് 100 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. കുടുംബത്തോടൊപ്പമോ, കൂട്ടുകാര്‍ക്കൊപ്പമോ യാത്ര ചെയ്യുകയാണെങ്കില്‍ പ്രത്യേക താമസ സൗകര്യവും കെഎസ്‌ആര്‍ടിസി ഒരുക്കുന്നതാണ്.

പ്രധാനമായും മൂന്നാറിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് കെഎസ്‌ആര്‍ടിസി ഇത്തരമൊരു സൗകര്യം ഒരുക്കിയിട്ടുള്ളത്. 100 രൂപയ്ക്ക് ഡോര്‍മെറ്ററി സംവിധാനമാണ് ലഭിക്കുക.ഒരു ബസില്‍ രണ്ടു നിരകളിലായി 16 കോമണ്‍ ബര്‍ത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്