play-sharp-fill
വിനോദ സഞ്ചാരികളെ ഇതിലെ…! ഇനിമുതൽ 250  രൂപയ്ക്ക്  ആനവണ്ടിയിൽ മൂന്നാറിലെ മനംകുളിർപ്പിക്കുന്ന കാഴ്ചകൾ കാണാം

വിനോദ സഞ്ചാരികളെ ഇതിലെ…! ഇനിമുതൽ 250 രൂപയ്ക്ക് ആനവണ്ടിയിൽ മൂന്നാറിലെ മനംകുളിർപ്പിക്കുന്ന കാഴ്ചകൾ കാണാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന സ്ഥലമാണ് മൂന്നാർ. മൂന്നാറിലെ മഞ്ഞ് വീഴുന്ന കാഴ്ചകൾ വിനോദസഞ്ചാരികൾക്ക് ഇനി കെ.എസ്.ആർ.ടി.സി. ബസിൽ കുറഞ്ഞ ചെലവിൽ യാത്രചെയ്ത് കാണാം.

ഇന്ന് മുതലാണ് ഈ സർവീസ് ആരംഭിക്കുന്നത്. 50 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്നതാണ് ബസ്.രാവിലെ ഒൻപതിന് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കും. വിനോദ സഞ്ചാരികൾ രാവിലെ ഡിപ്പോയിലെത്തി ടിക്കറ്റെടുക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോപ്പ് സ്റ്റേഷൻ, കുണ്ടള, എക്കോപോയിന്റ്, മാട്ടുപ്പട്ടി, ഹണീ ട്രീ എന്നിവിടങ്ങളിലും ബോട്ടിങ് നടത്തുന്നതിനും നിർത്തിയിടും. നാലുമണിയോടെ തിരിച്ച് ഡിപ്പോയിൽ എത്തും.

താമസിയാതെ രാജമല, മറയൂർ, കാന്തല്ലൂർ ഭാഗത്തേക്ക് മറ്റൊരു ബസ് സർവീസും ഉടൻ ആരംഭിക്കും. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സ്ലീപ്പർ കോച്ചിൽ നൂറുരൂപ മുടക്കി താമസിക്കുന്നതിനുള്ള പദ്ധതി വിജയമായതിനെത്തുടർന്നാണ് കെ.എസ്.ആർ.ടി.സി. എം.ഡി. ബിജു പ്രഭാകർ, കാഴ്ചകൾ കാണുന്നതിനുള്ള പുതിയ പദ്ധതി നടപ്പാക്കുന്നത്.

യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിന് ഉൾപ്പെടെയുള്ള സൗകര്യം ഏർപ്പെടുത്തും. ഏകദേശം 80 കിലോമീറ്ററോളം ദൂരം സഞ്ചരിക്കുന്നതിന് ഒരാൾക്ക് 250 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. ഈ പദ്ധതിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ജനുവരി മുതൽ 3 ദിവസം മൂന്നാറിലെ കെഎസ്ആർടിസി ഡിപ്പോയിലുള്ള സ്ലീപ്പർ ബസുകളിൽ താമസിക്കുന്ന സഞ്ചാരികൾക്ക് യാത്ര സൗജന്യമായിരിക്കും.

ഡിപ്പോയിൽ മൂന്ന് ബസുകളിലായി താമസിക്കുന്നതിനുള്ള സൗകര്യം ആരംഭിച്ചിരുന്നു. ഒന്നാംതീയതി മുതൽ മൂന്നുദിവസത്തേക്ക് സ്ലീപ്പർ കോച്ചിലെ താമസക്കാർക്ക്, ഫ്രീയായി പുതിയ ബസിൽ കാഴ്ചകൾ കാണാൻ സൗകര്യം നൽകുമെന്ന് ഡിപ്പോ ഇൻചാർജ് സേവി ജോർജ് വ്യക്തമാക്കി.

Tags :