video
play-sharp-fill
കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മിന്നൽ സന്ദർശനവുമായി തച്ചങ്കരി: ചെളിക്കുഴിയായ സ്റ്റാൻഡ് കണ്ട് എംഡി ഞെട്ടി; നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ

കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ മിന്നൽ സന്ദർശനവുമായി തച്ചങ്കരി: ചെളിക്കുഴിയായ സ്റ്റാൻഡ് കണ്ട് എംഡി ഞെട്ടി; നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിൽ ജീവനക്കാർ

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ സ്വകാര്യ പരിപാടികൾക്കു ശേഷം മടങ്ങുന്നതിനിടെ കെ.എസ്.ആർടിസി കോട്ടയം ഡിപ്പോയിൽ മിന്നൽ സന്ദർശനവുമായി എം.ഡി ടോമിൻ തച്ചങ്കരി.
ഞായറാഴ്ച വൈകിട്ട് 7.45 ഓടെയാണ് തച്ചങ്കരി സ്റ്റാൻഡിൽ മിന്നൽ സന്ദർശനം നടത്തി മടങ്ങിയത്.

സ്റ്റാൻഡിനുള്ളിലേയ്ക്ക് ഔദ്യോഗിക വാഹത്തിൽ എത്തിയ അദ്ദേഹം ആദ്യം കയറിയത് ജീവനക്കാരുടെ മുറിയിലേയ്ക്കായിരുന്നു. ഇവിടെ നിരവധി കണ്ടക്ടർമാരുണ്ടായിരുന്നു. ഇവരോടെല്ലാം സൗഹൃദം പങ്കു വച്ച തച്ചങ്കരി സ്റ്റാൻഡിനുള്ളിലൂടെ നടന്ന് കാഴ്ചകളെല്ലാം കണ്ടു.

നിർമ്മാണ പ്രവർത്തനങ്ങൾക്കായി രണ്ടു വർഷം മുൻപ് സ്റ്റാൻഡ് പൊളിച്ചതോടെയാണ് ഇവിടെ പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നു ജീവനക്കാർ എംഡിയെ അറിയിച്ചു. ചെളിയും വെള്ളവും മണ്ണും പൊടിയും നിറഞ്ഞ് സ്റ്റാൻഡ് ചെളിക്കുഴിയായി മാറിയിട്ടുണ്ട്.
ഇത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നു ജീവനക്കാർ എംഡിയോട് അഭ്യർത്ഥിച്ചു. ഇതേ തുടർന്നു ഇതിനു വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് എംഡി ഉറപ്പു നൽകി.
,
തുടർന്നു സ്റ്റാൻഡിനള്ളിൽ ഡിസൽ പമ്പിലും, ഗാരേജിലും ഡിടിഒ ഓഫിസിലുമെല്ലാം അദ്ദേഹം സന്ദർശനം നടത്തി. തുടർന്നു എട്ടുമണിയോടെയാണ് ഇദ്ദേഹം മടങ്ങിയത്.