കെഎസ്‌ആര്‍ടിസി ജൂണ്‍ മാസ ശമ്പളം ആദ്യ ഗഡു വിതരണം ചെയ്തു; പണം അക്കൗണ്ടിലെത്തിയത് രാത്രി; രണ്ടാം ഗഡു ഇനിയും വൈകുമെന്ന് വിവരം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു.

ഇന്നലെ രാത്രിയാണ് ശമ്പളം നല്‍കിയത്.
30 കോടി സര്‍ക്കാര്‍ ഫണ്ടും, 8.4 കോടി രൂപ ബാങ്ക് ഓവര്‍ ഡ്രാഫ്റ്റുമെടുത്താണ് തുക കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം ഗഡു നല്‍കേണ്ട തീയതി ഇന്നാണെങ്കിലും അത് ഇനിയും വൈകുമെന്നാണ് വിവരം. ശമ്പളം വൈകിയതില്‍ ശക്തമായ സമരത്തിലായിരുന്നു ജീവനക്കാര്‍.

ഇന്നലെ കോര്‍പറേഷൻ സിഎംഡി ബിജു പ്രഭാകറിന്റെ വീട്ടിലേക്ക് ഐഎൻടിയുസി തൊഴിലാളികള്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. ചീഫ് ഓഫീസിന് മുന്നില്‍ സിഐടിയു, ബിഎംഎസ് സംഘടനകളും പ്രതിഷേധിച്ചിരുന്നു.