കെഎസ്‌ആർടിസി ബസില്‍ വൻ കവർച്ച ; തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോയ ഒരുകോടി രൂപയിലധികം വില വരുന്ന സ്വര്‍ണം മോഷണം പോയി

Spread the love

മലപ്പുറം: കെഎസ്‌ആർടിസി ബസില്‍ വൻ സ്വർണ കവർച്ച. തൃശൂരിലെ സ്വർണ വ്യാപാരിയില്‍ നിന്ന് ഒരുകോടി രൂപയിലധികം രൂപയുടെ സ്വർണം കവർന്നതായാണ് പരാതി.

video
play-sharp-fill

മലപ്പുറം തിരൂരിലെ ജ്വല്ലറിയില്‍ കാണിക്കാനായി കൊണ്ടുവന്ന 1512 ഗ്രാം സ്വർണമാണ് കവർന്നത്.

കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് യാത്ര ചെയ്യവെ എടപ്പാളില്‍ എത്തിയപ്പോളാണ് കവർച്ച നടന്നത്. ബസില്‍ തൂക്കിയിട്ടിരുന്ന സ്വർണം സൂക്ഷിച്ച ബാഗ് കാണാതാവുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു മോഷണം. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group