ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ഭാഗത്തുള്ള ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി ഇരുപത്തിമൂന്നുകാരൻ പിടിയിൽ;  പിടിയിലായത് നിയമ വിദ്യാര്‍ത്ഥിയായ  യുവാവ്

ഏറ്റുമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റ് ഭാഗത്തുള്ള ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി ഇരുപത്തിമൂന്നുകാരൻ പിടിയിൽ; പിടിയിലായത് നിയമ വിദ്യാര്‍ത്ഥിയായ യുവാവ്

സ്വന്തം ലേഖകൻ

കോട്ടയം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി ഏറ്റുമാനൂരില്‍ വെച്ച് നിയമ വിദ്യാര്‍ത്ഥിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, അമ്പലപ്പുഴ അവലുകുന്ന് ഭാഗത്ത് ഷാരോൺ നെസ്റ്റ് ഹൗസ് വീട്ടിൽ ഷാരോൺ രാജു തോമസ് (23) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ പോലീസ് ഇന്നലെ വൈകിട്ട് ഏറ്റുമാനൂർ KSRTC ബസ് സ്റ്റാന്റ് ഭാഗത്തുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നും മാരകമയക്കുമരുന്നായ MDMA യുമായി പിടികൂടുകയായിരുന്നു. ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ ശക്തമായ പരിശോധനയാണ് പോലീസ് നടത്തിവരുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍ സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് കുമാർ സി ആർ,എസ്.ഐ പ്രശോഭ് കെ.കെ , ഷാജിമോൻ എ.റ്റി ,സജിമോൻ റ്റി.കെ , ഭരതൻ വി.എൻ, സി.പി.ഓ മാരായ അജികുമാർ വി.എൻ, അനീഷ് ഇ.എ ,പ്രവീൺ ,ഡെന്നി, ,രതീഷ്, നിധിൻ എന്നിവർ ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.