video
play-sharp-fill

1000 ബസുകള്‍ കേന്ദ്രം നല്‍കും; 690 എണ്ണം കിഫ്ബിയും; ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കാവുന്ന 750 ബസുകള്‍ കേന്ദ്രം നല്‍കുന്നത്  ഡ്രൈവറടക്കം പാട്ടവ്യവസ്ഥയിൽ;  ഹരിതവിപ്ലവത്തിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

1000 ബസുകള്‍ കേന്ദ്രം നല്‍കും; 690 എണ്ണം കിഫ്ബിയും; ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കാവുന്ന 750 ബസുകള്‍ കേന്ദ്രം നല്‍കുന്നത് ഡ്രൈവറടക്കം പാട്ടവ്യവസ്ഥയിൽ; ഹരിതവിപ്ലവത്തിനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പൂര്‍ണമായും ഹരിത ഇന്ധനത്തിലേക്കു മാറുകയെന്ന കെ.എസ്.ആര്‍.ടി.സി.യുടെ സ്വപ്നത്തിന് ചിറകേകാന്‍ 1690 വൈദ്യുതബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും.

കേന്ദ്രസര്‍ക്കാരിന്റെ രണ്ടുപദ്ധതികളിലൂടെ ആയിരം ബസുകള്‍ ലഭിക്കും. കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും കിട്ടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കാവുന്ന 750 ബസുകള്‍ ഡ്രൈവറടക്കം പാട്ടവ്യവസ്ഥയിലായിരിക്കും കേന്ദ്രം നല്‍കുന്നത്. നഗരകാര്യവകുപ്പിന്റെ ഓഗ്മെന്റേഷന്‍ ഓഫ് സിറ്റി സര്‍വീസ് പദ്ധതിയിലെ 250 ബസുകള്‍ സൗജന്യമാണ്.

ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തില്‍ നല്‍കേണ്ടിവരുക.

ബസുകള്‍ക്ക് സബ്സിഡി വേണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല. ശരാശരി ഒരുകോടി രൂപ വരുന്നതാണ് ഇത്തരം ബസുകള്‍.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്ററിലേറെ ഓടും. നഗരസര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന ബസുകള്‍ ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും.