
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ വാടകക്കെടുത്ത് സര്‍വീസ് നടത്തുന്ന 10 ഇലക്ട്രിക് ബസുകള്‍ വന്‍ നഷ്ടമാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ദിവസവും ശരാശരി 7140 രൂപയുടെ നഷ്ടത്തിലാണ് ഇപ്പോൾ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. 10 ഇലക്ട്രിക് ബസുകള്‍ 10 വര്‍ഷത്തേക്കാണ് കെ.എസ്.ആര്‍.ടി.സി വാടകയ്‌ക്കെടുത്തിരിക്കുന്നത്. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായാണ് കരാര്‍.
ഫെബ്രുവരി മാസത്തെ കണക്കനുസരിച്ച് തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളില്‍ നാല് ബസുകള്‍ വീതമാണ് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. വൈദ്യുതി ബസുകള്‍ ലാഭകരമല്ലെന്ന് കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കിലോമീറ്ററിന് 26 രൂപ വരെ നഷ്ടമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ടക്ടറെ ഒഴിവാക്കി മെട്രോ മാതൃകയില്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയാലും കിലോമീറ്ററിന് 20 രൂപയോളം നഷ്ടമുണ്ടാകുമെന്നും കോര്‍പ്പറേഷന്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലുള്ളപ്പോഴാണ് 3000 ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നതും വിമർശനങ്ങൾക്ക് വഴിവക്കുന്നുണ്ട്.