play-sharp-fill
കോട്ടയം കളത്തിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവം ; ഡ്രൈവറെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് കെഎസ്ആർടിസി

കോട്ടയം കളത്തിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവം ; ഡ്രൈവറെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ട് കെഎസ്ആർടിസി

കോട്ടയം : അപകടങ്ങൾ കുറയ്ക്കുന്നതിന് സമഗ്രകർമ്മ പദ്ധതി ആവിഷ്കരിച്ച് കെഎസ്ആർടിസി. ഇതിൻ്റ ഭാഗമായി കോട്ടയം കളത്തിപ്പടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് നീക്കം ചെയ്തു. തിരുവല്ല ഡിപ്പോയിൽ  നിന്നും മധുരയിലേയ്ക്ക് സർവ്വീസ് നടത്തുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് കോട്ടയം കളത്തിപ്പടിയിൽ വെച്ച് ഇക്കഴിഞ്ഞ മാർച്ച് 29 നാണ് ഇരുചക്രവാഹനത്തിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചത്.

സംഭവത്തിൽ കെഎസ്ആർടിസി  എം ഡിയുടെ നിർദ്ദേശാനുസരണം വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായത് എന്ന് കണ്ടത്തുകയുണ്ടായി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്രൈവർ വി.ബ്രിജേഷിനെ കെ എസ് ആർ ടി സി സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്.


“ഓരോ ജീവനും വിലപ്പെട്ടതാണ്” .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടം കുറയ്ക്കുവാനും വിലപ്പെട്ട ജീവനുകൾ നിരത്തുകളിൽ പൊലിയാതിരിക്കുവാനും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിദ്ദേശപ്രകാരം കെഎസ്ആർടിസി ചെയർമാൻ ആൻഡ് മനേജിംഗ് ഡയറക്ടർ പ്രമോജ് ശങ്കർ ഐ ഒ എഫ് എസ് ൻ്റെ  നേതൃത്വത്തിൽ സമഗ്രമായ കർമ്മപദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്. യൂണിറ്റധികാരി, ഗാരേജ് തലവൻ, വെഹിക്കിൾ സൂപ്പർവൈസർ, ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ, മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥൻ,സ്യൂട്ട് ക്ലാർക്ക് എന്നിവരടങ്ങുന്ന യൂണിറ്റ് തല ആക്സിഡന്റ് സമിതി രൂപീകരിച്ച് എല്ലാ ശനിയാഴ്ചകളിലും ആക്സിഡന്റ് സംബന്ധമായ വിഷയങ്ങൾ പരിശോധിച്ച് വിലയിരുത്തി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച്ച ചീഫ് ഓഫീസ് തലത്തിൽ രൂപികരിക്കപ്പെട്ടിട്ടുള്ള ആക്സിഡന്റ് സമിതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിക്കേണ്ടതും മരണം സംഭവിക്കുന്ന അപകടങ്ങളും, വലിയ അപകടങ്ങളും ഉണ്ടാക്കുന്ന യൂണിറ്റുകളിലെ യൂണിറ്റോഫീസർ, ഗ്യാരേജ് അധികാരി ജനറൽ സി ഐ എന്നിവർ നേരിട്ട് ചീഫ് ഓഫീസ് തല ആക്സിഡന്റ് സമിതിക്ക് മുൻപാകെ ഹാജരായി വിവരങ്ങൾ ബോധ്യപ്പെടുത്തേണ്ടതും തിരുത്തൽ നടപടികൾ സ്വീകരിക്കേണ്ടതുമാണ്. അപകട നിവാരണത്തിനായി നിരവധി  മുൻകരുതകൾ കൈക്കൊള്ളാനും തീരുമാനിച്ചിട്ടുണ്ട്.

അപകട നിവാരണത്തിനായുള്ള  മുൻകരുതകൾ

1. കെ എസ് ആർ ടി സി യിലെ മുഴുവൻ കണ്ടക്ടർ ഡ്രൈവർ വിഭാഗങ്ങൾക്കും റോഡ് സേഫ്റ്റി അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയുള്ള സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് അപകട നിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കും.

2. റോഡപകടത്തിനു കാരണമാകുന്ന തരത്തിലുള്ള തകരാൻ വാഹനങ്ങൾക്കുണ്ടോ എന്ന് സർവ്വീസ് തുടങ്ങുന്നതിന് മുൻപ് തന്നെ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി തുടരും.

3. ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലായൂണിറ്റുകളിലെയും മുഴുവൻ ബസുകളും സൂപ്പർ ചെക്ക് ചെയ്ത് കുറ്റമറ്റതാക്കും.ഫ്രണ്ട് ഗ്ലാസ് വിഷൻ, റിയർ വ്യൂ മിറർ, എല്ലാ ലൈറ്റുകളും ഹോണുകളും വൈപ്പറുകളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കും.

4. ഡോർ ലോക്കുകൾ ഡോറിൻ്റെ പ്രവർത്തനം എന്നിവ പരിശോധിക്കും.ഡാഷ് ബോർഡ് ക്യാമറകൾ പ്രവർത്തനക്ഷമമാക്കും.

5. ബസുകളുടെ റണ്ണിംഗ് ടൈം പരിശോധിച്ച് അപാകത പരിഹരിക്കും.വേഗപരിധി ബസുകളിൽ ക്രത്യമായി ക്രമീകരിക്കും.

യൂണിറ്റ് തലത്തിൽ ചുമതലപെടുത്തിയിട്ടുള്ള യൂണിറ്റ്തല ആക്സിഡന്റ് സമിതി നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ മാറ്റങ്ങൾ ആവിഷ്കരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കെഎസ്ആർടിസി.