play-sharp-fill
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു ; മന്ത്രിയുടെ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു, അപകടത്തിന് ഇടയാക്കിയ കാര്‍ ഇതുവഴി വന്ന ടിപ്പര്‍ ലോറിയിലും ഇടിച്ചു

മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു ; മന്ത്രിയുടെ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു, അപകടത്തിന് ഇടയാക്കിയ കാര്‍ ഇതുവഴി വന്ന ടിപ്പര്‍ ലോറിയിലും ഇടിച്ചു

ആലപ്പുഴ : മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തില്‍പ്പെട്ടു. കായംകുളം എം എസ് എം കോളേജിന് മുന്നില്‍ വെച്ചായിരുന്നു അപകടം.

എതിർദിശയില്‍ നിന്ന് വന്ന കാർ സജി ചെറിയാൻ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു

തുടര്‍ന്ന് അപകടത്തില്‍ പെട്ട രണ്ടാമത്തെ കാര്‍ ഇതുവഴി വന്ന ടിപ്പര്‍ ലോറിയിലും ഇടിച്ചു. മന്ത്രി സഞ്ചരിച്ച കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു മന്ത്രിയും കൂടെയുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കായംകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് പോകുകയായിരുന്നു മന്ത്രി സജി ചെറിയാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group