
ഫോൺ വിളിച്ചപ്പോൾ എടുത്തില്ല ; കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചതറിയാതെ ഹാജരില്ലെന്ന് രജിസ്റ്ററിൽ മാർക്ക് ചെയ്ത് സഹപ്രവർത്തകർ
സ്വന്തം ലേഖകൻ
തൃശൂർ : ഫോൺ വിളിച്ചപ്പോൾ എടുത്തില്ല, കെ.എസ്.ആർ.ടി.സി ഡ്രൈവർ മരിച്ചതറിയാതെ ഹാജരില്ലെന്ന് മാർക്ക് ചെയ്ത് സഹപ്രവർത്തകർ. ചെങ്ങാലൂർ രണ്ടാംകല്ല് പെരിഞ്ചേരി പള്ളത്ത് രാജേഷിന്റെ പേരിനു നേർക്കാണു മരിച്ചതിനു പിറ്റേന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥർ ആബ്‌സന്റ് മാർക്ക് ചെയ്തത്. ക്രിസ്മസ് ദിനത്തിൽ മുപ്ലിയം റോഡിനു സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണു രാജേഷ് മരിച്ചത്.
സഹപ്രവർത്തകൻ മരിച്ച കാര്യം ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല. രാവിലെ ഫോണിൽ വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല. തുടർന്ന് ഹാജരല്ല എന്നു മാർക്ക് ചെയ്യുകയായിരുന്നു. അപകടത്തിൽ രാജേഷിന്റെ രണ്ട് ബന്ധുക്കളും പരിക്കേറ്റ് ആശുപത്രിയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറായിരുന്ന രാജേഷിനെ വർക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായാണു തൃശൂരിലേക്കു മാറ്റിയത്. ഒരു മാനദണ്ഡവുമില്ലാതെ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും തലങ്ങും വിലങ്ങും മാറ്റുന്നതു നേരത്തെ മുതൽ പരാതിക്കിടയാക്കിയിരുന്നു