പ്രതിദിന വരുമാനത്തില്‍ സര്‍വകാല റെക്കോർഡിട്ട് കെ.എസ്.ആര്‍.ടി.സി;വരുമാനമായി നേടിയത് 9.055 കോടി.

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സിക്ക് റെക്കാഡ് കളക്ഷൻ.കഴിഞ്ഞ ഡിസംബര്‍ 23 ശനിയാഴ്ച കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിന വരുമാനമായി 9.055 കോടി ലഭിച്ചു.സി.എം.ഡി. ബിജു പ്രഭാകര്‍ അറിയിച്ചതാണിത്.

ഈ മാസം 13 ന് 9.03 കോടി രൂപയുടെ വരുമാനം നേടിയിരുന്നതിനെയാണ് ഇപ്പോള്‍ മറികടന്നത്. ജീവനക്കാരും മാനേജുമെന്റും ഒക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്നും ഇതിനു പിന്നില്‍ രാപകല്‍ പ്രവര്‍ത്തിച്ച മുഴുവൻ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരും ദിവസങ്ങളിലും വരുമാനം മെച്ചപ്പടുമെന്നാണ് കരുതുന്നതെന്നും പ്രതിദിന വന്ദമാനം 10 കോടിയായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.