play-sharp-fill
നഷ്ടത്തിലേക്ക് കൂപ്പുകുത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി : കാലാവധി തീരാറായി നാനൂറോളം ബസുകൾ ; നിരത്തിൽ നിന്ന് പിൻവലിക്കേണ്ടി വരുന്നത് ദിനംപ്രതി കാൽലക്ഷത്തിലധികം രൂപ വരുമാനമുള്ള ബസുകൾ

നഷ്ടത്തിലേക്ക് കൂപ്പുകുത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി : കാലാവധി തീരാറായി നാനൂറോളം ബസുകൾ ; നിരത്തിൽ നിന്ന് പിൻവലിക്കേണ്ടി വരുന്നത് ദിനംപ്രതി കാൽലക്ഷത്തിലധികം രൂപ വരുമാനമുള്ള ബസുകൾ

 

സ്വന്തം ലേഖകൻ

കൊച്ചി : വരുന്ന ഡിസംബറോടെ കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകളിൽ കുറഞ്ഞത് നാനൂറെണ്ണത്തിന്റെയെങ്കിലും കാലാവധി കഴിയുമെന്നാണ് പ്രാഥമിക നിഗമനം. ഒരുവർഷംകൂടി കഴിയുന്നതോടെ വീണ്ടും നൂറിലധികം ബസുകളുടെ കൂടി കാലാവധിതീരും. ദിനംപ്രതി കാൽലക്ഷ വരുമാനമുത്തിലധികം വരുമാനമുള്ള ഈ ബസുകൾ മുഴുവൻ ഓർഡിനറി വിഭാഗത്തിലേക്ക് ആകും മാറ്റേണ്ടി വരിക.

എന്നാൽ വരുമാനക്കുറവും കനത്ത നഷ്ടവും കാരണം ഓർഡിനറി സർവീസുകൾ പലതും നിർത്തുകയുമാണ്. കടബാധ്യതയും നഷ്ടവും കാരണം പുതിയ ബസ്സുകൾ ഇറക്കാനും പറ്റുന്നില്ല. അതുകൊണ്ട് തന്നെ നൂറുകണക്കിന് നല്ല വരുമാനമുള്ള റൂട്ടുകളിൽനിന്നാണ് കാലാവധി കഴിയുന്നതോടെ ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസ്സുകൾ പിൻവലിക്കേണ്ടിവരിക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണഗതിയിൽ 20 കൊല്ലമാണ് ഒരു ഓർഡിനറി ബസ്സിന്റെ കാലാവധി. സൂപ്പർ ഫാസ്റ്റ് ബസ്സുകളുടെ കാലാവധി അഞ്ചുകൊല്ലവും. പുതിയ ബസ്സുകൾ വാങ്ങി പഴയത് ഓർഡിനറി വിഭാഗത്തിലേക്ക് മാറ്റും. എന്നാൽ ഇത്തവണ പുതിയ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസ്സുകൾ ലഭിക്കാത്തതിനാൽ കാലാവധി രണ്ടുവർഷം കൂട്ടി ഏഴുവർഷമാക്കി.

എന്നിട്ടും 390 ബസുകളുടെ കാലാവധിയാണ് ഡിസംബറോടെ കഴിയുന്നത്. അറ്റകൈക്ക് കാലാവധി ഏഴ് വർഷത്തിൽ നിന്ന് ഒമ്പതാക്കാമോ എന്നും നോക്കുന്നുണ്ട്. പക്ഷേ അതനുവദിക്കാൻ യാതൊരു സാധ്യതയും കാണുന്നില്ല. ആറായിരത്തോളം ബസുകളുള്ള കോർപ്പറേഷനിൽ ഇപ്പോൾ 2134 ബസുകൾക്ക് ഏഴുവർഷത്തിന് മുകളിൽ പ്രായമുള്ളതാണ്.

കഴിഞ്ഞ രണ്ട് ബജറ്റിലും കിഫ്ബി വഴി 3000 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള പദ്ധതി ഉണ്ടായിരുന്നു. എന്നാൽ ഒരു ബസുപോലും വാങ്ങാനായില്ല. ഇപ്പോൾ നിരത്തിലോടുന്ന ഓർഡിനറി ബസുകളിൽ വരുമാനം കുറവാണെന്നുമാത്രമല്ല നഷ്ടത്തിലുമാണ്. ഈ നഷ്ടം നികത്തുന്നത് സൂപ്പർഫാസ്റ്റ് ബസ്സുകളിലെ കളക്ഷനാണ്. വരുമാനം കുറഞ്ഞ നാനൂറിലധികം ഓർഡിനറി സർവീസുകളാണ് നിർത്തിയത്.

ഓർഡിനറി ബസുകളുടെ സർവീസ് നിർത്തുന്നതിന് പുറമെ ടയർ, സ്‌പെയർപാർട്‌സ് എന്നിവയില്ലാതെ 1200ലധികം ബസ്സുകൾ കട്ടപ്പുറത്താണ്. ഒക്ടോബർ പത്തുവരെ, സ്‌പെയർപാർട്‌സ് വാങ്ങാത്തതിനാൽ 288 ബസ്സുകൾ കട്ടപ്പുറത്താണെന്ന് മന്ത്രിതന്നെ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്.

കേന്ദ്രസർക്കാർ പദ്ധതിയിൽ ഇനിമുതൽ ഇലക്ട്രിക് ബസ്സുകളാണ് വാങ്ങേണ്ടത്. സർക്കാർസഹായം മുഴുവൻ കടംവീട്ടാനും പെൻഷനും ഉപയോഗിക്കുന്ന കോർപ്പറേഷൻ, ഈ മാസത്തെ ശമ്പളം പകുതിമാത്രമേ നൽകിയുള്ളൂ എന്നതും ഒരു വസ്തുതയാണ്‌

Tags :