കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കണ്ടക്ടര്‍ കസ്റ്റഡിയില്‍

Spread the love

സ്വന്തം

കൊച്ചി: കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗിക അതിക്രമം.
തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. കണ്ടക്ടറുടെ സീറ്റില്‍ വിളിച്ചിരുത്തിയായിരുന്നു അതിക്രമം.

യുവതിയുടെ പരാതിയില്‍ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ ആലുവയില്‍ വെച്ച്‌ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 6.30 ന് തിരുവനന്തപുരം മംഗലപുരത്ത് വെച്ചായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറവൂരില്‍ ചികിത്സയിലായ മകളുടെ അടുത്ത് പോകാൻ ആലുവക്ക് ടിക്കറ്റ് എടുത്തതായിരുന്നു യുവതി. യാത്രക്കാരി ഇരുന്ന സീറ്റ് റിസര്‍വേഷൻ സീറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കണ്ടക്ടര്‍ തന്റെ സീറ്റിലേക്ക് വിളിച്ചിരുക്കിയത്.

ഇയാള്‍ക്കെതിരെ 354 ,351 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ ആലുവ പൊലീസ് ഉടൻ കോടതിയില്‍ ഹാജരാക്കും.