video
play-sharp-fill

ബസിൽ ഒപ്പമിരുന്നതിന് യുവതി വികലാംഗനെതിരെ പരാതി നൽകി ; കുട്ടനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

ബസിൽ ഒപ്പമിരുന്നതിന് യുവതി വികലാംഗനെതിരെ പരാതി നൽകി ; കുട്ടനാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖിക

കായംകുളം: ബസിൽ ഒപ്പമിരുന്നതിന് യുവാവിനെതിരെ യുവതി പരാതി നൽകി. യുവതിയുടെ പരാതിയിൽ കായംകുളം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത്. കുട്ടനാട് സ്വദേശി മനു പ്രസാദി (33)നെ പോലീസ് കസ്റ്റഡിയിലെടുത്തു.ചങ്ങരംകുളങ്ങരയിൽ നിന്നാണ് മനു പ്രസാദ് ബസിൽ കയറിയത്. ഇയാൾക്ക് വലതുകാലിന് വൈകല്യമുണ്ട്. തുടർന്ന് ബസിലെ ജനറൽ സീറ്റ് ഒഴിഞ്ഞു കിടക്കുന്നതു കണ്ട ഇയാൾ അവിടെ ഇരിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി ഇയാളോട് വഴക്കിട്ട് എഴുന്നേറ്റ് ഇരിപ്പിടത്തിൽ നിന്നും ഏഴുന്നേറ്റ് പോകുകയും ഭർത്താവിനെ വിളിച്ച് വിവരംമറിയിക്കുകയുമായിരുന്നു.തുടർന്ന് ഭർത്താവ് കായംകുളം സ്റ്റാൻഡിൽ എത്തി. എന്നാൽ അപ്പോഴേയ്ക്കും ബസ് വിട്ടുപോയിരുന്നു. ശേഷം ഇയാൾ തുടർന്ന് കായംകുളം പോലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഹരിപ്പാട്ട് സ്റ്റാൻഡിൽ ബസ് തടഞ്ഞ് ഹൈവേ പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. തുടർന്ന് ചൊവ്വാഴ്ച ഹാജരാകണമെന്ന് നിർദേശിച്ച് യുവാവിനെ വിട്ടയച്ചു. യുവതിയോടും അതേ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവാവ് എത്തിയെങ്കിലും യുവതി വന്നില്ല. യുവാവിനെ കസ്റ്റഡിയിൽ എടുത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.