
ആലപ്പുഴ: ഡീസല്‍ തീർന്നതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് വഴിയിലായതോടെ ദേശീയ പാതയില്‍ ഗതാഗത തടസ്സമുണ്ടായത് രണ്ട് മണിക്കൂറോളം.
ആലപ്പുഴ കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. വടകരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഡീസല്‍ തീർന്ന് വഴിയിലായത്.
തുടക്കത്തില്‍ ബസ് തകരാറിലായതാണെന്ന് യാത്രക്കാർ കരുതിയെങ്കിലും പിന്നീട് ഡീസല്‍ തീർന്നതാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന്, സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ എത്തിച്ച് ബസ് വീണ്ടും യാത്ര തുടങ്ങി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോള്‍ കാനില്‍ ഡീസല്‍ നിറച്ച് കൊണ്ടുവരുന്നതും, പോലീസിന്റെ സഹായത്തോടെ ബസ് തള്ളി മാറ്റുന്നതും ഇതില്‍ കാണാം.







