കെ.എസ്.ആർ.ടി.സി ബസിൽ ടിക്കറ്റ് എടുക്കാതെ പൊലീസുകാരന്റെ ഓസ് യാത്ര ; പണം ചോദിച്ച കണ്ടക്ടറെ കയ്യേറ്റം ചെയ്യാനും ശ്രമം : തർക്കത്തിനൊടുവിൽ 19 രൂപയ്ക്ക് പകരം നൽകേണ്ടി വന്നത് 3000 രൂപ പിഴ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കെഎസ്ആർടിസി ബസിൽ ടിക്കറ്റിന് പണം കൊടുക്കാതെ ക്രൈംബ്രാഞ്ച് ഉന്നതോദ്യോഗസ്ഥന്റെ ഓസ് യാത്ര. 19 രൂപ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത പൊലീസുകാരന് ഒടുവിൽ അടക്കേണ്ടി വന്നത് 3000 രൂപ പിഴയാണ്.

ടിക്കറ്റ് എടുത്തെങ്കിലും പണം നൽകാതെ യാത്ര ചെയ്യാനുള്ള പൊലീസുകാരന്റെ ശ്രമം കണ്ടക്ടർ ചോദ്യം ചെയ്തതോടെ സ്ഥിതി കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. എന്നാൽ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ പരാതി പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ട്രിപ്പ് മുടക്കിയതിന്റെ നഷ്ടപരിഹാരമായി പൊലീസുകാരൻ 3000 രൂപ പിഴയടച്ചു കേസ് അവസാനിപ്പിച്ചു. 3000 രൂപ പിഴയടച്ചെങ്കിലും അപ്പോഴും ടിക്കറ്റിന്റെ പണം പൊലീസ് ഉദ്യോഗസ്ഥൻ പണം നൽകിയില്ല.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. കാക്കനാട് എൻജിഒ ക്വാർട്ടേഴ്‌സ് സ്റ്റോപ്പിൽ നിന്നു കയറിയ ക്രൈംബ്രാഞ്ചിലെ ഉന്നതോദ്യോഗസ്ഥൻ ആലുവായ്ക്കു ടിക്കറ്റെടുത്തുവെങ്കിലും ടിക്കറ്റ് നിരക്കായ 19 രൂപ നൽകാൻ തയാറായില്ല.

പണം ചോദിച്ച തന്നെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമായിരുന്നു കണ്ടക്ടർ വിപിൻകുമാറിന്റെ പരാതി. ബസിന്റെ ട്രിപ്പ് മുടങ്ങുകയും ചെയ്തു. സംഭവമറിഞ്ഞു കെഎസ്ആർടിസിയിലെ ഉന്നതോദ്യോഗസ്ഥരും പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.