
മലപ്പുറം : മലപ്പുറം മുട്ടിപ്പടിയില്‍ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുല്‍പറ്റ സ്വദേശികളാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസാണ് എതിര്‍ ദിശയില്‍ വന്ന ഓട്ടോറിക്ഷയുമായി ഇടിച്ചത്. മോങ്ങം ഒളമതില്‍ സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ എന്നിവരാണ് മരിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.