കെ.എസ്.ആർ.ടി.സി ബസിലെ കുരുമുളക് സ്‌പ്രേ പ്രയോഗം കഞ്ചാവ് വാങ്ങാനുള്ള യാത്രയ്ക്കിടെ: പ്രതികൾ സ്ഥിരം ക്രിമിനലുകൾ; അയ്മനത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചവർ അടക്കം നാലു പേർ പിടിയിൽ
ക്രൈം ഡെസ്‌ക്
കോട്ടയം: വാക്ക് തർക്കത്തെ തുടർന്ന് നിറയെ യാത്രക്കാരുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തിയ പ്രതികൾ കഞ്ചാവ് വാങ്ങാനായി പോകാനിറങ്ങിയവരെന്ന് പ്രതികൾ. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് സംഭവ ദിവസം തന്നെ പൊൻകുന്നത്ത് നിന്നും പിടികൂടിയിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടാതെ അയ്മനത്ത് ഡിവൈഎഫഐ പ്രവർത്തകരെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഗുണ്ട വിനീത് സഞ്ജയന്റെ കൂട്ടാളിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
തിരുവാർപ്പ് ചെറത്തറ ശ്യാംമോൻ (31), സഹോദരങ്ങളായ ചുങ്കം പതിയിൽ പറമ്പിൽ ജോസഫ് ഏബ്രാഹം (21), ചുങ്കം പതിയിൽപറമ്പിൽ തോമസ് ഏബ്രഹാം (24) എന്നിവരെയും അയ്മനത്തെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് അനന്തുവിനെയു(25)മാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലായിരുന്നു ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടവും അക്രമവും അരങ്ങേറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്പത്തു നിന്നും ക്്ഞ്ചാവ് വ്ാങ്ങുന്നതിനു വേണ്ടിയാണ് ജോസഫും, തോമസും, ശ്യാമും അടങ്ങിയ സംഘം കോട്ടയത്തു നിന്നും കുമളിയ്ക്കു വണ്ടി കയറുന്നതിനായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയത്. ബസ് സ്റ്റാൻഡിനുള്ളിൽ വച്ച് ബസിനുള്ളിലിരുന്ന യാത്രക്കാരനുമായി വാക്കേറ്റം ഉണ്ടാകുകയും, പ്രതികൾ കയ്യിലിരുന്ന കുരുമുളക് സ്‌പ്രേ ഇയാൾക്കെതിരെ പ്രയോഗിക്കുകയുമായിരുന്നു.
ആക്രമണത്തിന് ശേഷം തീയറ്റർ റോഡിലൂടെ കളക്ടറേറ്റ് ഭാഗത്ത് എത്തിയ പ്രതികൾ ഇവിടെ നിന്നും കുമളി റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറി. എന്നാൽ, കെ.എസ്.ആർ.ടി.സി ബസ് സ്്റ്റാൻഡിൽ ഉ്ണ്ടായ അക്രമ സംഭവങ്ങൾ അറിഞ്ഞിരുന്ന കണ്ടക്ടർക്ക് ബസിൽ വന്ന് കയറിയ യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നി. ഇദ്ദേഹം വിവരം വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുണിന് കൈമാറി.
ബസ് കോട്ടയം വിട്ടു പോയിരുന്നതിനാൽ അരുൺ വിവരം പൊൻകുന്നം പൊലീസിനെ അറിയിച്ചു. ബസ് പൊൻകുന്നം സ്റ്റാൻഡിൽ എ്ത്തുന്നതും കാത്ത് പൊൻകുന്നത്ത് ഇവിടുത്തെ കൺട്രോൾ റൂം പൊലീസ് സംഘം കാത്തു നിൽക്കുന്നുണ്ടായിരുന്നു. പ്രതികളെയുമായി ബസ് സ്റ്റാൻഡിൽ കയറിയതിനു പിന്നാലെ പൊൻകുന്നം പൊലീസ് ബസിനുള്ളിൽ കയറി മൂന്നു പേരെയും പൊക്കി. തുടർന്ന വെസ്റ്റ് എസ്‌ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി പ്രതികളെ മൂന്നു പേരെയും കസ്റ്റഡിയിൽ എടുത്ത് പൊലീസ് ചോദ്യം ചെയ്തതോടെയാണ് അയ്മനത്ത് ഡിവൈഎഫഐ പ്രവർത്തകരെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്ന അനന്തുവിനെപ്പറ്റി വിവരം ലഭിച്ചത്. ആക്രമണം നടത്തുന്നതിനായി വിനീത് സഞ്ജയനൊപ്പം അനന്തുവും ജോസഫുമാണ് ഉണ്ടായിരുന്നതെന്നായിരുന്നു പരാതി.
തോമസും, ജോസഫും, ശ്യാമും നേരത്തെ കഞ്ചാവ് കച്ചവടംഅടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളാണ്. കമ്പത്തു നിന്നും കഞ്ചാവ് വാങ്ങി ജില്ലയിൽ എത്തിച്ച് വിൽപ്പന നടത്തുകയാണ് പ്രതികളുടെ രീതി. ഈ യാത്രയ്ക്കിടെയാണ് ആക്രമണം നടത്തിയതും പിടിയിലായതും.