കെ.എസ്.ആർ.ടി.സിയുടെ നഷ്ടം 8809 കോടി: ചെക്കിംങ്ങില്ലാത്ത ഇൻസ്പെക്ടർമാർക്ക് ശമ്പളം കോടികൾ;  കെ.എസ്.ആർ.ടി.സിയെ വഴിയാധാരമാക്കി യൂണിയനുകളും

കെ.എസ്.ആർ.ടി.സിയുടെ നഷ്ടം 8809 കോടി: ചെക്കിംങ്ങില്ലാത്ത ഇൻസ്പെക്ടർമാർക്ക് ശമ്പളം കോടികൾ; കെ.എസ്.ആർ.ടി.സിയെ വഴിയാധാരമാക്കി യൂണിയനുകളും

സ്വന്തം ലേഖകൻ

കോട്ടയം: കമ്പനി നശിച്ചാലും വേണ്ടില്ല പോക്കറ്റ് വീർപ്പിച്ചാൽ മതി എന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം. പ്രതിസന്ധികളിൽ പെട്ട് വട്ടം കറങ്ങുന്ന കോർപ്പറേഷനെ കൂടുതൽ ദുരിതത്തിലാക്കി , ഇൻസ്പെക്ടർമാർ വാങ്ങുന്നത് കോടികളുടെ ശമ്പളമാണ്.

ഇൻസ്പെക്ടർമാരുടെ കോടികളുടെ ശമ്പളക്കണക്ക് കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സിയുടെ നഷ്ടത്തിന്റെ  കണക്കുക്കൾ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 8809 കോടി രൂപയാണ് കോർപ്പറേഷന്റെ നഷ്ടം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4115 കോടിയായിരുന്നു കോര്‍പറേഷന്റെ നഷ്ടം. കെ.എസ്.ആർ.ടിസിയെ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം 4694 കോടിയുടെ നഷ്ടമാണ് കോര്‍പറേഷന്‍ ഉണ്ടാക്കിയതെന്നും വിവരാവകാശരേഖയില്‍ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011 മുതല്‍ 2019 അവസാനം വരെയുള്ള കാലയളവില്‍ കോര്‍പറേഷന്റെ ആകെ നഷ്ടം 8809 കോടി രൂപ. 2011- 12 ല്‍ 414.79 കോടിയായിരുന്ന നഷ്ടം 2013-14 ആയപ്പോഴേക്കും വര്‍ധിച്ച്‌ 583.89 കോടിയായി.എട്ടുവര്‍ഷത്തെ ആകെ നഷ്ടം 8809 കോടി രൂപ. ഇതില്‍ 2015- 16 വരെയുള്ള കണക്കുകള്‍ മാത്രമേ ഓഡിറ്റ് പൂര്‍ത്തിയാക്കിയിട്ടുള്ളു.

ദൈനംദിന ചെലവിന് പണം കണ്ടെത്താന്‍ വിഷമിക്കുന്ന കെഎസ്‌ആര്‍ടിസിക്ക് പ്രതിമാസം ശമ്പളം നല്‍കാന്‍ 75 കോടി വേണം. ഇതിനിടെയാണ് ചെക്കിംങ്ങ് ഇൻസ്പെക്ടർമാരുടെ ശമ്പളക്കണക്ക് പുറത്ത് വന്നിരിക്കുന്നത്. യൂണിയനുകളുടെ ഇഷ്ടക്കാർക്ക് ഇരിക്കാനുള്ള സ്ഥലമായാണ് ഇപ്പോൾ ഇൻസ്പെക്ടർ തസ്തികയെ കാണുന്നത്. ഇഷ്ടമില്ലാത്ത കണ്ടക്ടർമാരെ നടപടിയിൽ കുടുക്കാനുള്ള ആയുധമാണ് ഇപ്പോൾ യൂണിയനുകൾക്ക് ഇൻസ്പെക്ടർമാർ. ഇവരെ ഇതിന് വേണ്ടിയാണ് ചെല്ലും ചെലവും നൽകി കോർപ്പറേഷനിൽ കൊണ്ടു നടക്കുന്നത്.