കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ചു ; ബൈക്കിൽ നിന്ന് തെറിച്ചു വീണ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ചു ; ബൈക്കിൽ നിന്ന് തെറിച്ചു വീണ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ചു. ബൈക്കിൽ നിന്നും തെറിച്ച് വീണ ഏഴു വയസ്സുകാരന് ദാരുണാന്ത്യം. പട്ടം വൈദ്യുതി ഭവനുമുന്നിൽ വച്ചായിരുന്നു അപകടം നടന്നത്. അപ്പൂപ്പനോടൊപ്പം യാത്ര ചെയ്തിരുന്ന കരമന മേലാറന്നൂർ രേവതിയിൽ ഭഗവത് ആണ് മരിച്ചത്. ഭാരതീയ വിദ്യാഭവൻ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഭഗവത്.

ശനിയാഴ്ച ഉച്ചയ്ക്ക പന്ത്രണ്ടോടെയാണ് സംഭവം നടന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങവെ ഇവർ യാത്ര ചെയ്ത ബൈക്കിൽ കെ.എസ.്ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിൽ നിന്ന് തെറിച്ചുവീണ കുട്ടിയെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലക്കു മാറ്റി. സംഭവത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട കുട്ടിയുടെ അപ്പൂപ്പൻ വിശ്വംഭരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.