video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, May 23, 2025
Homeflashകെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ ഔട്ടലെറ്റ്; ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ മദ്യവില്പന നടത്താന്‍ തുറന്ന് നല്‍കുമെന്ന് ഗതാഗത...

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ ഔട്ടലെറ്റ്; ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ മദ്യവില്പന നടത്താന്‍ തുറന്ന് നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു; മദ്യവുമായി ബസില്‍ സഞ്ചരിക്കുന്നതിനു തടസ്സമില്ല; കപ്പലണ്ടി വില്‍ക്കുന്നത് പോലെ കുപ്പി വിറ്റ് വരുമാനം കണ്ടെത്തൂ എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ; സ്ത്രീസുരക്ഷ, അപകടനിരക്ക് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കാതെയുള്ള അപക്വ നിലപാടിനെതിരെ പ്രതിഷേധം ശക്തം

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ ബെവ്കോ ഔട്ട്‌ലെറ്റിന് നല്‍കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബെവ്കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും മദ്യ ശാലകളുടെ സൗകര്യം കൂടുകയും തിരക്ക് കുറയുകയും ചെയ്യുമെന്നും മന്ത്രി. വാടകയുടെ അധിക വരുമാനമാണ് ലക്ഷ്യമെന്നും ബെവ്കോ പരിശോധിച്ച ശേഷം തീരുമാനം അറിയിക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി. കെട്ടിടങ്ങള്‍ ലേലത്തിനെടുത്ത് മദ്യക്കടകള്‍ തുറക്കാം. ഇതിലൂടെ കെഎസ്ആര്‍ടിസിക്ക് വാടക വരുമാനം ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണവും കൂടുമെന്നാണ് വിലയിരുത്തല്‍.

കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്ന നിര്‍ദ്ദേശവും കെഎസ്ആര്‍ടിസി മുന്നോട്ട് വച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വലിയ രീതിയില്‍ ഒഴിവാക്കാനും സാധിക്കും. കെഎസ്ആര്‍ടിസിയാണ് നിര്‍ദേശം മുന്‍പോട്ട് വെച്ചത്. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ സ്ഥലപരിശോധന ആരംഭിച്ചു. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണ ഹൈക്കോടതിയുടെ നിര്‍ദേശം പിന്തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ഇത്തരമൊരു നിര്‍ദേശം വെച്ചതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ പറഞ്ഞു.കെഎസ്ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യവുമായി ബസില്‍ സഞ്ചരിക്കുന്നതിനു തടസ്സമില്ല എന്നതും അനുകൂല ഘടകമാണ്. കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ ക്യൂ ഒഴിവാക്കാന്‍ കാത്തിരിപ്പിനു സ്ഥലം നല്‍കാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കണ്‍ നല്‍കി ഊഴമെത്തുമ്പോള്‍ തിരക്കില്ലാതെ വാങ്ങാം.

എന്നാല്‍ തീരുമാനത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. സ്ത്രീസുരക്ഷ, വാഹന അപകടം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കാതെയാണ് തീരുമാനമെന്ന് സ്ത്രീപക്ഷ സംഘടനകള്‍ പറഞ്ഞു.

 

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments