video
play-sharp-fill

വളവ് തിരിയുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സിയിൽ നിന്നും യാത്രക്കാരി തെറിച്ച് വീണു ; ഗുരുതര പരിക്കേറ്റ വീട്ടമ്മയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കൽപ്പറ്റ: വളവ് തിരിയുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ നിന്ന് യാത്രക്കാരി തെറിച്ചു വീണു. തളിമല സ്വദേശിനി ശീവള്ളിക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബസിൽ നിന്ന് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ വീട്ടമ്മയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വയനാട് വൈത്തിരിയിലാണ് അപകടം നടന്നത്.

വൈത്തിരി ടൗണിൽ വളവ് തിരിഞ്ഞ് വേഗത്തിൽ പോകുന്നതിനിടെയാണ് ബസിലെ ഓട്ടോമാറ്റിക് ഡോറിലൂടെ യാത്രക്കാരി റോഡിലേക്ക് തെറിച്ചു വീണത്. ചെവ്വാഴ്ചയും സമാന സംഭവം മലപ്പുറം കൊളത്തൂരിൽ ഉണ്ടായി. ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിൽ നിന്ന് തെറിച്ച വീണ് അതേ ബസിന്റെ പിൻചക്രത്തിനടയിൽപ്പെട്ട് മൂന്നാം ക്ലാസുകാരനായ ഫർസീൻ അഹ്മദ് മരണം സംഭവിച്ചിരുന്നു.കുറുവ എയുപി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഫർസീൻ. ഫർസീന്റെ മാതാവ് ഇതേ സ്‌കൂളിലെ അധ്യാപികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group