video
play-sharp-fill
കുരുതിക്കളമായി ചെങ്ങന്നൂർ; മുളക്കുഴയിലെ അപകടത്തിൽ മരണം നാല്‌

കുരുതിക്കളമായി ചെങ്ങന്നൂർ; മുളക്കുഴയിലെ അപകടത്തിൽ മരണം നാല്‌

സ്വന്തം ലേഖകൻ

ആലപ്പുഴ: ചെങ്ങന്നൂരിൽ വാഹനപകടത്തിൽ നാല് പേർ മരിച്ചു. കെഎസ്ആർടിസി ബസും മിനിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ആറ് മണിയോടെ മുളക്കുഴയിലാണ് സംഭവം. മരിച്ചവർ ആലപ്പുഴ സ്വദേശികളാണ്. മിനിലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആലപ്പുഴ വൈദ്യർമുക്ക് സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ ബാബു എന്നിവരാണ് മരിച്ചത്. സജീവും ബാബുവും സഹോദരങ്ങളാണ്. വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരിച്ചവർ ഖലാസ് തൊഴിൽ ചെയ്യുന്നവരാണ്. കെഎസ്ആർടിസി ബസിലുണ്ടായിരുന്ന അഞ്ച് പേർക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ ചെങ്ങന്നൂർ സെഞ്ചുറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസ്. മിനിലോറി ചെങ്ങന്നൂരിലേക്ക് വരികയായിരുന്നു. ആദ്യം മൂന്ന് പേർ മരിച്ചുവെന്നായിരുന്നു വിവരം. പിന്നീട് ഒരാൾകൂടി മരിച്ചു. കെഎസ്ആർടിസി ബസ് യാത്രക്കാരായ മാണി, ഏലിയാമ, കോയ, ജാഫർ, ഗീത എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയും മരിച്ചു.