
ടിക്കറ്റ് കൊടുത്ത വനിതാ കണ്ടക്ടറുടെ കയ്യിൽ പിടിച്ചു,യാത്രക്കാരെ അസഭ്യം പറഞ്ഞു,കെ എസ ആർ ടി സി യാത്രക്കാരനെ നാട്ടുകാർ പഞ്ഞിക്കിട്ടു …
സംഭവം കൊല്ലം ഏഴുകോണിൽ വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ കെ.എസ്.ആർ.ടി.സി യാത്രക്കാരന് മർദ്ദനം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രാക്കാരന്‍റെ കരണത്തടിച്ചു. പിന്നാലെനാട്ടുകാരും യാത്രക്കാരന്‍റെ കരണത്തടിച്ചു. യാത്രാക്കാരന് പരാതിയില്ലാത്തതിനാൽ കേസെടുത്തില്ലെന്ന് പൊലീസ് വിശദീകരണം നൽകി.
ടിക്കറ്റ് നൽകിയപ്പോൾ ഇയാൾ വനിതാ കണ്ടക്ടരുടെ കൈയിൽ പിടിക്കുകയും യാത്രക്കാർക്ക് നേരെ അസഭ്യം പറയുകയും ചെയ്തു. ശേഷം ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചു. തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വച്ചു. പിന്നാലെ ഡ്രൈവറും യാത്രക്കാരും ഇയാളുടെ മുഖത്ത് അടിക്കുകയായിരുന്നു.
Third Eye News Live
0
Tags :