യു ഡിസര്‍വ് ബെറ്റര്‍, നിങ്ങള്‍ മികച്ചത് അര്‍ഹിക്കുന്നു..! നടി ഷക്കീലയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബിഗ് ബോസ് താരം റിയാസ് സലിം

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: നടി ഷക്കീലയ്‌ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ബിഗ് ബോസ് താരം റിയാസ് സലിം. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഷക്കീലയെ വിലക്കിയ വാര്‍ത്ത പുറത്ത് വന്നത്. ഒമര്‍ ലുലു ചിത്രത്തിന്റെ പ്രമോഷന് എത്താനിരിക്കുകയായിരുന്നു താരം.

എന്നാല്‍, ചിത്രത്തിന്റെ പ്രമോഷന് ഷക്കീല ഉണ്ടായെങ്കില്‍ മാളില്‍ കയറ്റാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു എന്ന് പറഞ്ഞു ഒമര്‍ ലുലു തന്നെയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ എത്തിയത്. ഷക്കീല ഇല്ലാതെ ചിത്രത്തിന്റെ പ്രമോഷന്‍ നടക്കില്ലന്ന് പറയുകയും ചെയ്തു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനാലില്ലെന്നായിരുന്നു മാള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ ഷക്കീലക്കൊപ്പം ഉള്ള ഒരു പുതിയ ചിത്രമാണ് റിയാസ് സലിം പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന് താഴെ നിരവധി ആളുകളാണ് റിയാസിനെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. റിയാസിന്റെ ഈ ചിത്രം വളരെയധികം സന്തോഷം നല്‍കിയെന്നും സമൂഹത്തില്‍ എല്ലാ തട്ടിലുള്ളവരെയും ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതായിരുന്നു ഒക്കെയാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.