
സ്വന്തം ലേഖിക
പയ്യോളി: പണയം വെക്കാന്‍ യുവതി നല്കിയ സ്വര്‍ണാഭരണം ജീവനക്കാരന് തന്നെ മുറിച്ചു മാറ്റി തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പയ്യോളി കെ.എസ്.എഫ്.ഇ. ശാഖയിലെ അപ്രൈസറെ പിരിച്ചുവിട്ടു.
അപ്രൈസര്‍ ടി.സി. ശശിയെ സംഭവം നടന്ന നവംബര്‍ എട്ടു മുതല്‍ ജോലിയില്‍ നിന്നു മാറ്റി നിര്‍ത്തിയതായും ബ്രാഞ്ച് മാനേജര്‍ ടി.പി. രാജേഷ് ബാബു വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാഖയിലെ മുഴുവന്‍ സ്വര്‍ണപ്പണയങ്ങളും അതത് ഉപഭോക്താക്കളുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ തീരുമാനിച്ചതായി മാനേജര്‍ അറിയിച്ചു. മുഴുവന്‍ പേരെയും നോട്ടീസ് അയച്ച് വിളിച്ച് വരുത്തും.
അതേസമയം, 14 വര്‍ഷമായി പയ്യോളിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ കാമറ സ്ഥാപിക്കാത്തതില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
അതേസമയം, തട്ടിപ്പ് വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച കെ.എസ്.എഫ്.ഇയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ശാഖയിലെത്തി പരിശോധന നടത്തി.
കോഴിക്കോട് റീജനല്‍ എ.ജി.എം ആര്. രാജു, ഹെഡ് ഓഫിസില്‍നിന്നുള്ള ഇേന്റണല്‍ ഓഡിറ്റ് ആന്ഡ്വിജിലന്സ് ഡി.ജി.എം ജയപ്രകാശ്, സ്റ്റേറ്റ് വിജിലന്‍സ് ഓഫിസര്‍ മുഹമ്മദ് കോയ, മേഖലാ ഓഫിസില്‍നിന്നുള്ള മാനേജര്‍ അനില്‍കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും തുടര്‍നടപടികള്‍.