ഒരുലക്ഷത്തിനുമേൽ ശമ്പളം വാങ്ങുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുന്നോട്ടു വയ്ക്കുന്ന സൗര പദ്ധതി ജനങ്ങൾക്കു എങ്ങനെ ലാഭകരമാക്കും?
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ആറക്ക ശമ്പളമുള്ള ഉദ്യോഗസ്ഥർ ചുമതല വഹിക്കുന്ന കെ.എസ്.ഇ.ബി സൗര പദ്ധതി ജനങ്ങൾക്ക് എങ്ങനെ ലാഭകരമാക്കും എന്നുള്ള ചോദ്യം ശക്തമാകുന്നു.
കെ.എസ്.ഇ.ബി യുടെയും അനർട്ടിന്റെയും സംയുകത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സൗര പദ്ധതി ഉപഭോക്താക്കൾക്ക് വൻ ലാഭം എന്നാണ് കെ.എസ്.ഇ.ബി അവകാശപ്പെടുന്നത്. അതെ സമയം ഒരുലക്ഷത്തിനുമേൽ മാസ ശമ്പളം വാങ്ങുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നടത്തുന്ന പദ്ധതി ലാഭകരമാകാനുള്ള സാധ്യത എത്രത്തോളം ഉണ്ട് എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.
കൂടാതെ ആയിരം മെഗാവാട്ട് വൈദ്യുത ശേഷി കേരളത്തിന്റെ വൈദ്യുത ശൃംഖലയിൽ കൂട്ടിച്ചേർക്കുക എന്ന പദ്ധതിയുടെ ലക്ഷ്യം പ്രവർത്തികമാകുമോ എന്നതും മറ്റൊരു വസ്തുതയാണ്. ലാഭ കണക്കുകൾ കാണിച്ചു ഉപഭോക്താക്കളുടെ സഹകരണത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 500 മെഗാവാട്ട് പുരപ്പുര സോളാർ പദ്ധതി ഉപഭോക്താക്കൾക്ക് ഗുണപ്രദമാകാനുള്ള സാധ്യത വളരെ കുറവാണ് എന്ന അഭിപ്രായവും സമൂഹത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ സോളാർ സംരംഭകരെ മറികടന്നു അംബാനി/അദാനി പോലുള്ള വൻ കിട ഗ്രൂപ്പുകളെ പദ്ധതിയുടെ നടത്തിപ്പിനായി തിരഞ്ഞെടുക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരെയും വിമർശനങ്ങൾ നിലനിൽക്കുന്നു. കെ.എസ്.ഇ.ബി സൗര പദ്ധതി ഉപഭോക്താക്കൾക്ക് ലാഭകരമാകുമോ എന്ന ചോദ്യം നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് നല്ലതാണോ എന്ന് സർക്കാർ ഒന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.