
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം വേങ്ങൂർ കെഎസ്ഇബി ഓഫീസിൽ അർധരാത്രി നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യം രൂക്ഷമായ പാണിയേലി, കൊച്ചുപുരയ്ക്കൽ കടവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി നഷ്ടമായിട്ട് മൂന്നു ദിവസമായി. പരാതി പറയാൻ ഫോണിൽ ബന്ധപ്പെട്ടാലും മറുപടി ലഭിക്കാത്തതിനെ തുർന്നാണ് നാട്ടുക്കാർ സംഘടിച്ചെത്തി കെഎസ്ഇബി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.
കഴിഞ്ഞ ദിവസമാണ് ഈ പ്രദേശത്ത് പന്ത്രണ്ടോളം ആനകൾ കൂട്ടാമായിറങ്ങി ഭീതിപരത്തിയത്. മരത്തിന്‍റെ ചില്ല വെട്ടാത്തതാണ് തുടർച്ചയായി വൈദ്യുതി നഷ്ടപ്പെടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group