
കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി. വൈദ്യുതി തൂണിൽ നിന്നും വൈദ്യുതി വണ്ടികൾ ചാർജ് ചെയ്യാം;
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങളില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്.എന്നാല്‍, ഓടിക്കൊണ്ടിരിക്കെ ചാര്‍ജ് തീര്‍ന്നാല്‍ എന്തുചെയ്യും എന്നതാണ് ഇവരെ അലട്ടുന്ന മുഖ്യ പ്രശ്നം. അതിന് പരിഹാരവുമായി നമ്മുടെ സ്വന്തം കെ.എസ്.ഇ.ബി രംഗത്ത്
വന്നിരിക്കുകയാണ്.വൈദുതി തൂണുകളില്‍ ചാര്‍ജിങ് പോയിന്‍റുകളൊരുക്കിയാണ് പുതിയ പരീക്ഷണം.
ആദ്യഘട്ടം നവംബറില്‍ പൂര്‍ത്തിയാകും ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവ ഇവിടെ നിന്ന് ചാര്‍ജ് ചെയ്യാം. സംസ്ഥാനത്തുടനീളം ബൃഹത്തായ ചാര്‍ജിങ് ശൃംഖല സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.കെ.എസ്.ഇ.ബിയുടെ തൂണുകളില്‍ ചാര്‍ജിങ് പോയിന്‍റുകള്‍ സ്ഥാപിക്കുന്ന പൈലറ്റ് പ്രോജക്റ്റ് നവംബറോടെ പൂര്‍ത്തിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണം അടക്കാന്‍ മൊബൈല്‍ ആപ്പ്
വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ മുന്‍കൂര്‍ പണം നല്‍കണം. ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാക്കും. പ്രീ പെയ്ഡ് സംവിധാനം വഴി പണമടച്ച് ചാര്‍ജ് ചെയ്യുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തുടക്കം കോഴിക്കോട് നഗരത്തില്‍ ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിലാണ് 10 ചാര്‍ജ് പോയിന്‍റുകള്‍ ഉള്‍പ്പെടുന്ന പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്‍റെ പ്രവര്‍ത്തനം വിലയിരുത്തിയതിനു ശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
ചാര്‍ജിങ് സ്റ്റേഷനുകള്‍ എല്ലാ ജില്ലകളിലും 2020 നവംബറില്‍ ആറ് കോര്‍പറേഷന്‍ ഏരിയകളില്‍ കെ.എസ്.ഇ.ബി സ്വന്തം സ്ഥലത്ത് വൈദ്യുതി വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നു. ഈ നവംബറോടെ എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
ഇത്തരത്തില്‍ 56 സ്റ്റേഷനുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടല്‍.
ഇന്ന് വിപണിയില്‍ ലഭ്യമായ എല്ലാ വൈദ്യുത കാറുകളും ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.