കെഎസ്‌ഇബിയില്‍ അടിയന്തിര നിയമനം; ആയിരത്തിലധികം താത്കാലിക ഒഴിവുകള്‍; നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി

Spread the love

തിരുവനന്തപുരം: കെഎസ്‌ഇബിയില്‍ ആയിരത്തിലധികം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു.

നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആയിരിക്കും. 179 ദിവസത്തേക്കാണ് നിയമനം.

എസ്‌എസ്‌എല്‍സി, അല്ലെങ്കില്‍ തത്തുല്ല്യ വിദ്യാഭ്യാസവും സർക്കാർ അംഗീകൃത ഇലക്‌ട്രീഷ്യൻ/ വയർമാൻ ട്രെഡില്‍ രണ്ടു വർഷത്തെ സ്റ്റേറ്റ്/ നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റും പോസ്റ്റില്‍ കയറാനുമുള്ള കഴിവുമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 ദിവസത്തെ പരിശീലനം നല്‍കും. ഇതിനു ശേഷമായിരിക്കും നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതകളെ പരിഗണിക്കില്ല. ജില്ലാതലത്തില്‍ വരുന്ന ഒഴിവ് അനുസരിച്ചായിരിക്കും നിയമനം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജീവനക്കാരെ ലഭിച്ചില്ലെങ്കില്‍ കരാർ വഴി നിയമനം നടത്തും. മഴക്കെടുതി മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് അടിയന്തിരമായി നിയമനം നടത്തുന്നത്.