വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും ഇനി കെഎസ്ഇബിയുടെ ‘ഇലക്ട്ര’ ; എന്ത് സേവനത്തിനും ഉപഭോക്താക്കൾക്ക് നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം

Spread the love

സ്വന്തം ലേഖകൻ

കെഎസ്ഇബിയിയുമായുള്ള ആശയവിനിമയം എളുപ്പമാക്കാൻ ‘ഇലക്ട്ര’. കെഎസ്ഇബിയുടെ കസ്റ്റമർ കെയർ നമ്പറായ 9496001912 എന്ന നമ്പറിൽ വിളിച്ചാൽ എന്ത് സേവനത്തിനും ‘ഇലക്ട്ര’ എന്ന റോബോട്ട് നിങ്ങളെ സഹായിക്കും.

വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും ഉപഭോക്താക്കൾക്ക് ഇനി ഈ നമ്പറിൽ വിളിക്കുകയോ വാട്സാപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ഇബിയുടെ പുതിയ വെബ്സൈറ്റ് ആയ kseb.in മുൻപുള്ള സൈറ്റിനെക്കാൾ സുതാര്യവും വേഗതയേറിയതുമാണ്. കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ തന്നെ ജനങ്ങളിലേക്ക് എത്തിക്കുന്ന തരത്തിലാണ് പുതിയ സൈഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

എത്ര സന്ദേശങ്ങളും വിളികളുമെത്തിയാലും ഹാങ് ആവുകയോ ബിസിയാവുകയോ ചെയ്യാത്ത തരത്തിലാണ് പുതിയ സൈറ്റെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നു.