ഫ്യൂസൂരാന്‍ കെഎസ്ഇബി; കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ഇബി. ലോക്ക് ഡൗണ്‍ കാലത്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ് നടപടി വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് കുടിശ്ശിക തീര്‍ക്കാന്‍ എല്ലാവര്‍ക്കും കെഎസ്ഇബി നോട്ടീസ് നല്‍കിയിരുന്നു.
കുടിശിക അടച്ച് തീര്‍ക്കുന്ന കാര്യത്തില്‍ ചിലര്‍ കെഎസ്ഇ ബിയോട് സാവകാശം തേടിയിരുന്നു. ചിലരാകട്ടെ പണമടയ്ക്കുന്നതിന് ഇളവുകളും ആവശ്യപ്പെട്ടു.
അപേക്ഷകള്‍ പരിഗണിച്ച ബോര്‍ഡ് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടയ്ക്കാന്‍ അനുമതി നല്‍കി. എന്നാല്‍ നോട്ടീസ് പൂര്‍ണമായും അവഗണിച്ചവര്‍ക്കെതിരെയാണ് നിലവിലെ നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎസ്ഇബി ആദ്യം പിടികൂടാന്‍ നിശ്ചയിച്ചിട്ടുളളത് വന്‍കിടക്കാരെയാണ്. സിനിമാ ശാലകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ചെറുകിട വ്യവസായങ്ങള്‍, മതസ്ഥാപനങ്ങള്‍ എന്നിവര്‍ കുടിശ്ശിക വരുത്തിയവരുടെ കൂട്ടത്തിലുണ്ട്.