
വരൂ വൈദ്യുതി വകുപ്പിനെതിരെ പരാതിക്കെട്ടഴിക്കാം: ഇവിടെ എന്ത് പരാതിയും എടുക്കും , പരിഹരിക്കും; അദാലത്തുമായി കെ.എസ്.ഇ.ബി
സ്വന്തം ലേഖകൻ
കോട്ടയം : കെ.എസ്.ഇ,ബി അധികൃതരോട് ഗുണഭോക്താക്കൾക്ക് പരാതി അറിയിക്കാനുണ്ടോ ? വരൂ വൈദ്യൂതി അദാലത്തിൽ പങ്കെടുക്കാം. 2020 ജനുവരി 18ന് കെ.പി.എസ് മേനോൻ ഹാളിൽ രാവിലെ പത്ത് മുതലാണ് വൈദ്യൂതി അദാലത്ത് നടക്കുന്നത്. സർവീസ് കണക്ഷൻ, ലൈൻ/പോസ്റ്റ് എന്നിവ മാറ്റുന്നതിന്, ഡിസ്മാന്റലിങ്ങ് കേസുകൾ, ബിൽ സംബന്ധമായ പരാതികൾ, താരിഫ്, മീറ്റർ കേടായതുമായി ബന്ധപ്പെട്ട പരാതികൾ, കുടിശ്ശിക നിവാരണം, ലിറ്റിഗേഷൻ കേസുകൾ, വോൾട്ടേജ് ലഭ്യയത കുറവ്, മോഷണം ഒഴികെയുള്ള വൈദ്യൂതിയുടെ തെറ്റായ ഉപയോഗം, പ്രസരണ – വിതരണ സംബന്ധമായ പരാതികൾ എന്നിവയെല്ലാം ഈ അദാലത്തിൽ പരിഗണിക്കും.
ഉപഭോക്തക്കൾക്ക് അസൗകര്യമായി നിൽക്കുന്ന ട്രാൻസ്‌ഫോർമറുകൾ മാറ്റി സ്ഥാപിക്കണമെങ്കിൽ വോൾട്ടേജ് ഉയർത്താൻ ട്രാൻസ്‌ഫോർമർ പുതിയവക്ക് സ്ഥാപിക്കാം, നിലവിൽ ഏതെങ്കിലും പൊതുവഴിയിൽ ലൈൻ സപ്ലെ ഇല്ലെങ്കിൽ പുതിയത് സ്ഥാപിക്കാനും, ഉള്ളത് അപ്‌ഗ്രേഡ് ചെയ്ത് സിങ്കിൾ ഫേസ് ത്രീഫെയ്‌സ് ആക്കുന്നതിനൊക്കെ അദാലത്തിൽ സൗകര്യമുണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതികൾ വിശദമായി എഴുതി, പേര്, മേൽവിലാസം, ഫോൺ നമ്പർ, സെക്ഷന്റെ പേര് കൺസ്യൂമർ നമ്പർ,പോസ്റ്റ് നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തി ജനുവരി എട്ടിന് വൈകുന്നേരം അഞ്ച് വരെ അടുത്തുള്ള വൈദ്യൂതി കാര്യാലയത്തിൽ സമർപ്പിക്കാവുന്നതാണ്. ഈ പരാതികൾക്കാവും അദാലത്തിൽ തീർപ്പുണ്ടാകുന്നത്. ഇതിനു പുറമെ അദാലത്തിലും പരാതി സമർപ്പിക്കാൻ അവസരമുണ്ട്. എന്നാൽ ഈ പരാതികളുടെ പരിഹാരം ഉണ്ടാവാൻ കുറച്ച് ദിവസങ്ങളുടെ താമസം ഉണ്ടാകുമെന്ന് മാത്രം.
ജനുവരി 18 ന് നടക്കുന്ന വൈദ്യൂതി അദാലത്തിൽ വൈദ്യൂത മന്ത്രി, ബോർഡ് ചെയർമാൻ, ഡയറക്ടമാർ,
ഡെപ്യൂട്ടി എഞ്ചിനീയർമാർ എന്നിവർ പങ്കെടുക്കും.