play-sharp-fill
ഗജ ഇരുട്ടിലാക്കിയ തമിഴ്‌നാട്ടിൽ വെളിച്ചം വീശാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കെഎസ്ഇബി

ഗജ ഇരുട്ടിലാക്കിയ തമിഴ്‌നാട്ടിൽ വെളിച്ചം വീശാൻ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കെഎസ്ഇബി

സ്വന്തം ലേഖകൻ

തമിഴ്‌നാട്: ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്‌നാട്ടിൽ വെളിച്ചം വീശാൻ മുന്നിട്ടിറങ്ങി കേരളത്തിലെ കെഎസ്ഇബി ഉദ്യോഗസ്ഥർ. 400ൽ അധികം വരുന്ന കെഎസ്ഇബി ജീവനക്കാരാണ് തകരാറിലായ വൈദ്യുതി ബന്ധം പരിഹരിക്കാൻ തമിഴ്‌നാട്ടിലെത്തിയത്. തമിഴ്‌നാട് സർക്കാരിന്റെ ആവശ്യപ്രകാരമാണ് കെഎസ്ഇബി ജീവനക്കാർ തഞ്ചാവൂരിൽ എത്തിയത്.

ഗജ ചുഴലിക്കാറ്റ് പിഴുതെറിഞ്ഞ വടക്കൻ തമിഴ്‌നാട്ടിലെ വൈദ്യുതി പോസ്റ്റുകളിൽ അമ്പത് ശതമാനവും ഇവർ പുനസ്ഥാപിച്ച് കഴിഞ്ഞു. നാഗപട്ടണത്തെ രണ്ട് പട്ടണങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായും കെഎസ്ഇബി സംഘം പുനസ്ഥാപിച്ചു. തമിഴ്‌നാട് വൈദ്യുതി വകുപ്പുമായി കൈകോർത്താണ് പ്രവർത്തനം.
കരാർ തൊഴിലാളികൾ മുതൽ അസിസ്റ്റന്റ് എൻഞ്ചിനീയർമാർ വരെ സംഘത്തിലുണ്ട്. ദുരന്തമേഖലയിൽ ജോലിചെയ്യാൻ സ്വമേധയാ താല്പര്യപ്പെട്ട് സംഘമായി തിരിഞ്ഞാണ് ഇവർ എത്തിയത്. വൈദ്യുതി തൂണുകളുടെ ലഭ്യതക്കുറവും മഴ തുടരുന്നതുമാണ് പ്രവർത്തനങ്ങൾക്കുള്ള വെല്ലുവിളി. ഒരു ലക്ഷത്തോളം വൈദ്യുതി തൂണുകളും ആയിരത്തോളം ട്രാൻസ്‌ഫോമറുകളും 4000 കിലോമീറ്ററോളം വൈദ്യുതി ലൈനുകളും കാറ്റിൽ നശിച്ചിരുന്നു. വൈദ്യുതി വകുപ്പിന്റെ അറ്റകുറ്റപണിക്ക് മാത്രം ഏഴായിരം കോടി രൂപ് തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group