കിണറിന്റെ പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു മരിച്ചു
സ്വന്തം ലേഖകൻ
കൊല്ലം: കിണറിന്റെ പാലത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച യുവാവ് കിണറ്റിൽ വീണു മരിച്ചു. കിണറിലെ കയറുപൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം നടന്നത്. പുലർച്ചയോടെയാണ് യുവാവ് മരിച്ചതെന്നാണ് നിഗമനം. കൊല്ലം ആനക്കോട്ടൂർ അഭിലാഷ് ഭവനിൽ ചന്ദ്രശേഖരൻ പിള്ളയുടെയും ഷൈലജയുടെയും മകൻ സി.അഭിലാഷ്(35) ആണ് മരിച്ചത്. ടെലിവിഷൻ മെക്കാനിക്കാണ് മരിച്ച അഭിലാഷ്. ഞായറാഴ്ച്ച രാവിലെ വീട്ടിൽ കാണാതിരുന്ന അഭിലാഷിനായി വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. കിണറിന്റെ സമീപത്ത് അഴിച്ച് വെച്ച നിലയിൽ ചെരുപ്പ് കണ്ടെത്തി. തുടർന്നാണ് കിണറ്റിൽ മരിച്ച നിലയിൽ അഭിലാഷിനെ കണ്ടെത്തിയത്. കഴുത്തിൽ കയറിന്റെ കുരുക്ക് കണ്ടെത്തിയെങ്കിലും കയറ് മുറുകിയതിന്റെ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കിണറിന്റെ മുകളിലുളള മരത്തടിയിൽ കയറിന്റെ അഗ്രഭാഗം കെട്ടിയിട്ടുണ്ടായിരുന്നു. ഇത് പൊട്ടിയാണ് അഭിലാഷ് കിണറ്റിലേക്ക് വീണതെന്നാണ് നിഗമനം. മൃതദേഹം സംസ്‌കരിച്ചു.